ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ്ഥ​ല​മാ​യി​ല്ല, കെ​ട്ടി​ടം പ​ണി​യാ​ൻ 12 കോ​ടി ‌‌
Wednesday, July 17, 2019 10:47 PM IST
‌‌പ​ത്ത​നം​തി​ട്ട: സ്വ​ന്ത​മാ​യി സ്ഥ​ല​മോ കെ​ട്ടി​ട​മോ ഇ​ല്ലാ​തെ അ​ഞ്ചു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ​ർ​ക്കാ​രി​ൽ നി​ന്നു പ്രാ​ഥ​മി​ക സ​ഹാ​യം. 12 കോ​ടി രൂ​പ കി​ഫ്ബി മു​ഖേ​ന കോ​ള​ജി​ന് അ​നു​വ​ദി​ച്ച​താ​യി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ.് കി​ഫ്ബി​യി​ലൂ​ടെ 12 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു തു​ക വി​നി​യോ​ഗി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
സ്വ​ന്ത​മാ​യി സ്ഥ​ല​മോ കെ​ട്ടി​ട​മോ ഇ​ല്ലാ​ത്ത കോ​ള​ജ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.കി​ഫ്ബി അ​നു​മ​തി​യോ​ടു​കൂ​ടി സ്ഥ​ല​മേ​റ്റെ​ടു​പ്പ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യം.
12 ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ല​ന്തൂ​രി​ൽ അ​നു​വ​ദി​ച്ച​ത്. ബി​എ ഇം​ഗ്ലീ​ഷ്, ബി​കോം കോ​ഴ്സു​ക​ളി​ലാ​യി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. കോ​ള​ജി​ൽ നി​ന്നു​ള്ള ആ​ദ്യ​ബാ​ച്ചു​ക​ളും പു​റ​ത്തി​റ​ങ്ങി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് തു​ട​ക്കം മു​ത​ൽ പ്ര​വ​ർ​ത്ത​നം. കോ​ള​ജി​നാ​യി ഇ​ല​ന്തൂ​രി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി ഇ​ത് ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല. ഖാ​ദി ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഇ​ല​ന്തൂ​രി​ലു​ള്ള സ്ഥ​ല​ത്തി​ൽ നി​ന്ന് മൂ​ന്നേ​ക്ക​ർ വി​ട്ടു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തേ​വ​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.
2017 ന​വം​ബ​റി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ കോ​ള​ജു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 120 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​ല​ന്തൂ​ർ, പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​തെ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​ല​ന്തൂ​ർ കോ​ള​ജി​നു​ള്ള​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക​ട​ക്കം സാ​ധ്യ​ത​ക​ളു​ണ്ടാ​യി​ട്ടും സ്ഥ​ല​പ​രി​മി​തി​യും കെ​ട്ടി​ട​മി​ല്ലാ​ത്ത​തും കാ​ര​ണം കോ​ള​ജി​ന്‍റെ വി​ക​സ​ന​വും മു​ട​ങ്ങി​ക്കി​ട​ന്നു. ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​നു ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ‌‌