അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ കു​ടും​ബ​സം​ഗ​മ​വും ഭ​വ​ന​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും
Friday, July 19, 2019 10:21 PM IST
പ​ത്ത​നം​തി​ട്ട: അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ കു​ടും​ബ​സം​ഗ​മം, ഇ​ട​വ​ക​യു​ടെ ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​ടെ ആ​റാം​ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ഇ​ന്ന് ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റേ​ബ് ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കും.ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2014ൽ ​ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​ർ​ജ് ഹോം​സ് പ​ദ്ധ​തി​യി​ൽ 2018 വ​രെ 70 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു.
പ്ര​ള​യ​ദു​രി​ത​ത്തി​ലാ​യ​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 11 ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണ​വും സ​മ​ർ​ഥ​രും നി​ർ​ധ​ന​രു​മാ​യ 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ര​ണ്ടു ല​ക്ഷം രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പും കു​ടും​ബ​സം​ഗ​മ​ത്തി​ൽ ന​ൽ​കും.രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് (കൊ​ല്ലം), യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ് (ബ്ര​ഹ്മ​വാ​ർ) എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ഇ​ട​വ​ക​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി എം. ​ജോ​ർ​ജ്, സി.​കെ. ജോ​ർ​ജു​കു​ട്ടി, സ​ന്തോ​ഷ് കെ. ​ജോ​ർ​ജ്, മോ​ൻ​സി സാ​മു​വേ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.