പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ൽ ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധം
Saturday, July 20, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സോ​ന​ഭ​ദ്ര​യി​ലെ കൂ​ട്ട​ക്കൊ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട ഗോ​ത്ര​വ​ർ​ഗ്ഗ​ക്കാ​രു​ടെ കു​ടും​ബാ​ംഗങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ​ഗാ​ന്ധി​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും പ്ര​തി​ഷേ​ധി​ച്ച് കു​ത്തി​യി​രു​ന്ന് സ​മ​രം ആ​രം​ഭി​ച്ച​പ്പോ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഗാ​ന്ധി​പ്ര​തി​മ​യു​ടെ മു​ന്പി​ൽ പ്ര​തി​ഷേ​ധ യോ​ഗം കൂ​ടി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഡി.​എ​ൻ തൃ​ദീ​പ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ്, നേ​താ​ക്ക​ളാ​യ ഹ​രി​കു​മാ​ർ ത​ട്ട​യി​ൽ, എ​സ്. ന​ഹാ​സ്, അ​ജി​ത് മ​ണ്ണി​ൽ, പ്ര​ദീ​പ് കു​മാ​ർ, ആ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.