പ​ത്ത​നം​തി​ട്ട സ്റ്റേ​ഡി​യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം
Saturday, July 20, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റേ​ഡി​യ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​യി. സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും മ​ധ്യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ചെ​റി​യ തോ​ട് മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ് അ​ട​ഞ്ഞി​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വെ​ള്ളം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് നി​റ​ഞ്ഞ് കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്റ്റേ​ഡി​യം ഭാ​ഗം വെ​ള്ള​കെ​ട്ടാ​യി മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ് മു​ൻ​കൈ​യെ​ടു​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് തോ​ട് വൃ​ത്തി​യാ​ക്കി ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​കി​പ്പോ​യ​ത്.