പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് 3.77 മീ​റ്റ​ർ‌‌
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യി​ൽ ഇ​ന്ന​ലെ 3.77 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ആ​റ് മീ​റ്റ​ർ വ​രെ വെ​ള്ളം ഉ​യ​ർ​ന്നാ​ൽ പ്ര​ള​യ​മു​ന്ന​റി​യി​പ്പ് ന​ൽ​കും.
ഏ​ഴ് മീ​റ്റ​റി​ല​ധി​ക​മാ​കു​ന്പോ​ൾ പ്ര​ള​യം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​കും. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ മാ​ല​ക്ക​ര​യി​ലെ സ്റ്റേ​ഷ​നി​ലാ​ണ് പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ സ്റ്റേ​ഷ​ൻ ത​ന്നെ മു​ങ്ങി​യി​രു​ന്നു.ഇ​ന്ന​ലെ കോ​ന്നി​യി​ൽ ല​ഭി​ച്ച​ത് 48 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 51 മി​ല്ലി​മീ​റ്റ​റാ​ണ്.
ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ​ന്പ സം​ഭ​ര​ണി​യി​ൽ ഇ​ന്ന​ലെ 967 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 986.33 മീ​റ്റ​റാ​ണ് സം​ഭ​ര​ണി​യു​ടെ ശേ​ഷി. ക​ക്കി​യി​ൽ ഇ​ന്ന​ലെ 937.73 മീ​റ്റ​ർ വെ​ള്ള​മു​ണ്ട്. 981.45 മീ​റ്റ​റാ​ണ് പൂ​ർ​ണ​ശേ​ഷി. ശ​ബ​രി​ഗി​രി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി​ട്ടു​ണ്ട്. പ​ന്പ​യി​ൽ 42 മീ​റ്റ​റും ക​ക്കി​യി​ൽ 81 മീ​റ്റ​റും ഇ​ന്ന​ലെ മ​ഴ ല​ഭി​ച്ചു.ശ​ബ​രി​ഗി​രി​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ക​ക്കാ​ട് പ​ദ്ധ​തി​ക്കു​വേ​ണ്ടി മൂ​ഴി​യാ​ർ ജ​ല​സം​ഭ​ര​ണി​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.
മൂ​ഴി​യാ​റി​ൽ ഇ​ന്ന​ലെ 155.3 മീ​റ്റ​ർവെ​ള്ള​മു​ണ്ടാ​യി​രു​ന്നു. 192.63 മീ​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി. ‌