പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം ‌
Sunday, July 21, 2019 10:39 PM IST
‌പ​ത്ത​നം​തി​ട്ട: പു​ല്ലാ​ട് - മ​ല്ല​പ്പ​ള്ളി റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി. നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.
മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ഓ​ട്ട​വും കാ​ൽ​ന​ട​യാ​ത്ര​യും അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്.ജ​ല​അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ ഇ​ടു​ന്ന​തി​നു വേ​ണ്ടി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കു​ഴി​ച്ചി​രു​ന്നു. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തി​നു ശേ​ഷം റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ആ​രും ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. ഈ ​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.
റോ​ഡ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​തി​നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഈ ​വി​ഷ​യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ന്ന​പൂ​ർ​ണാ​ദേ​വി ആ​വ​ശ്യ​പ്പെ​ട്ടു.