മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു, മ​ല്ല​പ്പ​ള്ളി​യി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി
Wednesday, August 14, 2019 10:13 PM IST
മ​ല്ല​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ൽ മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ​തി​നേ തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് നാ​ല് മു​ത​ൽ അ​ഞ്ച് അ​ടി​വ​രെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട മ​ഹാ​ദേ​വ ക്ഷേ​ത്രം, ആ​നി​ക്കാ​ട് റോ​ഡ്, ക​ല്ലൂ​പ്പാ​റ അ​ന്പാ​ട്ടു​ഭാ​ഗം, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റി​യി​രു​ന്നു.

പ​ടു​തോ​ട് പാ​ലം, മ​ല്ല​പ്പ​ള്ളി പാ​ലം, മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, മ​ല്ല​പ്പ​ള്ളി മു​ട്ട​ത്തു​മ​ണ്‍, മ​ല്ല​പ്പ​ള്ളി സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക്യാ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ​ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഇ​ന്ന​ലെ രാ​വി​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ബീ​നാ റാ​ണി, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ടി. ​എ. മ​ധു​സൂ​ധ​ന​ൻ നാ​യ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ജി. ​ആ​ന​ന്ദ്, വ​ർ​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.