ആ​ദി​വാ​സി മ​ല​ന്പ​ണ്ടാ​ര കു​ടും​ബ​ത്തി​നു ക്രൂ​ര​മ​ർ​ദ​നം
Friday, August 16, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ന്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ടു​ബ​ത്തി​ന് ക്രൂ​ര​മ​ർ​ദ​നം.
ളാ​ഹ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന് സ​മീ​പം വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് താ​മ​സി​ക്കു​ന്ന ത​ങ്ക​മ​ണി(30), ഇ​വ​രു​ടെ ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞ് മാ​തി​ക, ത​ങ്ക​മ​ണി​യു​ടെ മാ​താ​വ് ത​ങ്ക(50), ഇ​വ​രു​ടെ ബ​ന്ധു ആ​ശ(31), ആ​ശ​യു​ടെ ഭ​ർ​ത്താ​വ് രാ​ജു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ പെ​രു​നാ​ട് സി​എ​ച്ച്സി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ൽ​സ തേ​ടി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​മ​ണി​യെ​യും കൈ​കു​ഞ്ഞി​നെ​യും ആ​ശ​യെ​യും ആം​ബു​ല​ൻ​സി​ൽ വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.
അ​ട്ട​ത്തോ​ട്ടി​ൽ നി​ന്നും എ​ത്തി ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പം കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന കു​ടും​ബ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി ഇ​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ പ​രാ​തി​പ്പെ​ട്ടാ​ൽ വീ​ണ്ടും അ​ക്ര​മ​ത്തി​നി​ര​യാ​യേ​ക്കു​മോ​യെ​ന്ന ഭ​യ​ത്താ​ലാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ത്ത​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.