തി​രു​വ​ല്ല​യി​ൽ നി​ന്നു ദു​രി​ത​ബാ​ധി​ത​രു​ടെ സ​ഹാ​യ​വും വ​യ​നാ​ടി​ന്
Sunday, August 18, 2019 10:26 PM IST
തി​രു​വ​ല്ല: ത​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ നാ​ട്ടി​ലു​ള്ള​പ്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കു​ക ത​ങ്ങ​ളു​ടെ കൂ​ടി ചു​മ​ത​ല​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് എ​ത്തി. പ്ര​ള​യ​ബാ​ധി​ത ക്യാ​ന്പി​ൽ എ​ത്തി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ന​ൽ​കി​യാ​ണ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്പ​തു ദി​വ​സം പ്ര​വ​ർ​ത്തി​ച്ച ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ൾ മാ​തൃ​ക​യാ​യ​ത്. പ്ര​ള​യ​ബാ​ധി​ത ക്യാ​ന്പി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ൽ​കി​യ അ​വി​ശ്യ സാ​ധ​ങ്ങ​ളാ​ണ് വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഇ​വ​ർ കൈ​മാ​റി​യ​ത്.
ഈ ​ക്യാ​ന്പി​ൽ 70 കു​ടും​ബ​ങ്ങ​ളി​ലാ​യി 276 അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​വ​ർ​ക്ക് ല​ഭി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ളും ക്യാ​ന്പി​ൽ എ​ടു​ക്കാ​തെ ഇ​വ​ർ ഇ​ന്ന​ലെ റ​വ​ന്യു വ​കു​പ്പി​ന് കൈ​മാ​റി.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ത്തി​ൽ ഫാ.​റി​ജോ. പു​ത്ത​ൻ​പ​റ​ന്പി​ൽ ത​ഹ​സീ​ൽ​ദാ​ർ കെ. ​ന​വീ​ന് ദു​രി​താ​ശ്വാ​സ കി​റ്റു​ക​ൾ കൈ​മാ​റി.
തി​രു​വ​ല്ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സ​ന്തോ​ഷ് കു​മാ​ർ, ഷാ​ജി മാ​ത്യു, ടി.​എ.​റെ​ജി കു​മാ​ർ, സ​ജി ഏ​ബ്ര​ഹാം, മെ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.