ക്വി​സ് മ​ത്സ​ര​ത്തി​ലെ സ​മ്മാ​ന​ത്തു​ക പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി വി​ദ്യാ​ർ​ഥി​നി​ക​ൾ
Sunday, August 18, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ക്വി​സ് മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി റാ​ന്നി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ മാ​തൃ​ക​യാ​യി. ബ​ഥ​നി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ച്ച 7500 രൂ​പ​യാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജീ​നാ ജ​യ​മോ​നും, ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ദി​ത്യ സു​നി​ലും ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹി​ന് കൈ​മാ​റി​യ​ത്.
സ​മ്മാ​ന​ത്തു​ക ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഇ​രു​വ​രും പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ട് തു​ക കൈ​മാ​റു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കി ന​ൽ​കി. പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​രു​വ​രും. അ​ധ്യാ​പ​ക​രാ​യ ഫാ. ​ജോ​സ​ഫ് വ​ര​ന്പു​ങ്ക​ൽ, ആ​ര​തി എ​സ്. നാ​യ​ർ, ഹ​ണി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.