പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം പ്ര​കൃ​തി പ​ഠ​ന​ത്തി​നു​ള്ള തി​രി​ച്ച​റി​വാ​ക​ണം: ഗ​വ​ർ​ണ​ർ
Monday, August 19, 2019 10:14 PM IST
റാ​ന്നി: പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​ത​ക​ൾ നാം ​തി​രി​ച്ച​റി​ഞ്ഞ് പ്ര​കൃ​തി​യെ ഏ​തു രീ​തി​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ​ഠി​ക്കാ​നാ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. റാ​ന്നി സി​റി​യ​ൻ ക്രി​സ്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. മ​ല​നി​ര​ക​ളും വ​ന​ങ്ങ​ളും നി​റ​ഞ്ഞ​തി​നാ​ലാ​ണ് കേ​ര​ളം ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​മാ​കു​ന്ന​ത്.

ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളേ​യും കു​റി​ച്ചു മാ​ത്ര​മ​ല്ല പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഇ​തു കു​ട്ടി​ക​ളു​ടെ​യി​ട​യി​ൽ പ്ര​ച​രി​പ്പി​ക്ക​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ പോ​ലെ ത​ന്നെ ഭ​ര​ണ​ഘ​ട​ന​യെ​യും ക​ട​മ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും ക​ട​മ​ക​ളേ​യും കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ല​ഘു​ലേ​ഖ​ക​ൾ എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യ​ണം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​ന് അ​വ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണം. വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് ഓ​രോ കു​ട്ടി​യു​ടെ​യും മൗ​ലി​കാ​വ​കാ​ശ​മാ​ണ്. അ​വ​കാ​ശ​ങ്ങ​ളെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും​കു​റി​ച്ച് സം​സാ​രി​ക്കു​ന്പോ​ൾ അ​ത് ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​തു​ങ്ങ​രു​ത്. സ​മൂ​ഹ​ത്തി​ലും വീ​ട്ടി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ണ്‍​കു​ട്ടി​ക​ൾ ശ്ര​മി​ക്ക​ണം. സ്കൂ​ളു​ക​ളി​ൽ ലിം​ഗ​ഭേ​ദ സ​മ​ത്വ​ത്തി​ന്‍റെ മൂ​ല്യം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക് ചു​റ്റു​മു​ള​ള സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ടു നൂ​റ്റാ​ണ്ടി​നി​ടെ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​യ​ർ​ച്ച​യ്ക്കു മ​ത​പ​ര​മാ​യ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ത​യു​ടെ ജീ​വി​ത​ങ്ങ​ളി​ൽ വെ​ളി​ച്ചം പ​ക​രാ​നും ഇ​വ​ർ​ക്ക് സാ​ധി​ച്ചു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. മാ​ത്യു സ്ക​റി​യ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ​നാ ആ​നി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ മാ​നേ​ജിം​ഗ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി ടി.​പി. ഫി​ലി​പ്പ്, ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ഏ​ബ്ര​ഹാം മാ​ത്യു, ജേ​ക്ക​ബ് തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് ബേ​ബി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.