ജി​പി​എ​ഐ​എ​സ് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ര്‍​ഡു​ക​ള്‍, സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ്, മ​റ്റ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 50 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രും (പാ​ര്‍​ട്ട് ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര്‍ ഒ​ഴി​കെ) സം​സ്ഥാ​ന ഇ​ന്‍​ഷ്വ​റ​ന്‍​സ് വ​കു​പ്പി​ലെ പ​ദ്ധ​തി​ക​ളാ​യ സ്റ്റേ​റ്റ് ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ്, ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നീ പ​ദ്ധ​തി​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും അം​ഗ​ത്വ​മെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
2020 ജ​നു​വ​രി മു​ത​ല്‍ ജി​പി​എ​ഐ​എ​സ് പ​ദ്ധ​തി​യി​ല്‍ ജീ​വ​ന​ക്കാ​രെ എ​ൻ‌​റോ​ള്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് 50 വ​യ​സി​ന് താ​ഴെയു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രും എ​സ്എ​ല്‍​ഐ, ജി​ഐ​എ​സ് പ​ദ്ധ​തി​ക​ളി​ല്‍ അം​ഗ​ത്വം നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഓ​ഫീ​സ് മേ​ധാ​വി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​രം ജി​ല്ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2270857.