വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ മേ​ള
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജ​ല അ​ഥോ​റി​റ്റി​യും പ​ന്ത​ളം ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ മേ​ള ന​ട​ത്തി. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ളം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജലഅഥോറി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ബി. ​മ​നു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​നി​ല്‍, മ​ഞ്ജു വി​ശ്വ​നാ​ഥ്, സ​ര​സ്വ​തി​യ​മ്മ, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​ന്‍​സ​ര്‍ സ​ർ​വേ തു​ട​ങ്ങി

തി​രു​വ​ല്ല: ചാ​ത്ത​ങ്കേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രി​ങ്ങ​ര, നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​ന്‍​സ​ര്‍ സ​ര്‍​വേ ആ​രം​ഭി​ച്ചു.
ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, ഫീ​ല്‍​ഡ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ര്‍​വേ ന​ട​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.