പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഡി​വൈ​എ​ഫ്ഐ
Monday, August 19, 2019 10:18 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഡി​വൈ​എ​ഫ്ഐ​യു​ടെ കൈ​ത്താ​ങ്ങ് ര​ണ്ടാം​ഘ​ട്ടം വാ​ഹ​നം പു​റ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​രി​ലേ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ടം ഒ​രു ടോ​റ​സി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​ച്ച​ത്. പ്ര​ഷ​ർ കു​ക്ക​ർ, ഗ്യാ​സ് സ്റ്റൗ ​തു​ട​ങ്ങി അ​ടു​ക്ക​ള​യി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ടം എ​ത്തി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ വാ​ഹ​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. സ​തീ​ഷ്കു​മാ​ർ, പ്ര​സി​ഡ​ന്‍റ് സം​ഗേ​ഷ് ജി. ​നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. മ​നു, എ​ൻ. സ​ജി​കു​മാ​ർ, ആ​ർ. ഹ​രീ​ഷ്, ശ്രീ​നി എ​സ്. മ​ണ്ണ​ടി, അ​ന​സ് മു​ഹ​മ്മ​ദ്, സി. ​സു​മേ​ഷ്, വി​ഷ്ണു മോ​ഹ​ൻ, ഹ​രീ​ഷ് മു​കു​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.