മാ​ന​വ​മൈ​ത്രി ച​ത​യം ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ 13ന്
Monday, August 19, 2019 10:18 PM IST
അ​യി​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വ​മൈ​ത്രി ച​ത​യ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ 13ന് ​അ​യി​രൂ​ർ പു​തി​യ​കാ​വ് ദേ​വി​ക്ഷേ​ത്ര​ക്ക​ട​വി​ൽ ന​ട​ക്കും. ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണം വാ​രാ​ഘോ​ഷ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, വ​ഞ്ചി​പ്പാ​ട്ടു മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഹി​ന്ദു​മ​ത​മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. നാ​യ​ർ - ര​ക്ഷാ​ധി​കാ​രി​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​റ്റി. തോ​മ​സു​കു​ട്ടി (ചെ​യ​ർ​മാ​ൻ), എ. ​ജി. അ​നി​ൽ​കു​മാ​ർ, വി. ​പ്ര​സാ​ദ്, എ​ൻ. ജി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി - വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ, ശ​ശി ത​ടി​യൂ​ർ, എം.​പി. ആ​ർ. പി​ള്ള, ദേ​വ​സ്വം ബോ​ർ​ഡ് സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ - ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ന​റ​ൽ ക​മ്മി​റ്റി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, അം​ഗ​ങ്ങ​ങ്ങ​ൾ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.