ജി​ല്ലാ ബാ​ങ്കു​ക​ളു​ടെ ഘ​ട​നാ​മാ​റ്റം സ​ഹ​ക​ര​ണ​ മേ​ഖ​ല​യ്ക്കു ദോ​ഷ​മാ​കും: ശ​ബ​രി​നാ​ഥ് എം​എ​ൽ​എ
Monday, August 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളും സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കും ചേ​ർ​ന്നു പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന കേ​ര​ള ബാ​ങ്ക് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സേ​വ​ന​ങ്ങ​ൾ ന​ഷ്ട​മാ​ക്കു​മെ​ന്ന് കെ.​എ​സ്. ശ​ബ​രി​നാ​ഥ് എം​എ​ൽ​എ. ഓ​ൾ കേ​ര​ള ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.60 ല​ക്ഷ​ത്തി​ല​ധി​കം ഇ​ട​പാ​ടു​കാ​രും ഒ​രു​ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ബി​സി​ന​സു​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തി​ലൂ​ടെ കൃ​ഷി​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് ശ​ബ​രി​നാ​ഥ് എം​എ​ൽ​എ പ​റ​ഞ്ഞു.പ്ര​സി​ഡ​ന്‍റ് തോ​ട്ടു​വാ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ജ​യ​മോ​ഹ​ൻ, സെ​ക്ര​ട്ട​റി സ​നി​ൽ കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. അ​ജി​ത്കു​മാ​ർ, വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ലെ​നി​മോ​ൾ ഉ​മ്മ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​രാ​ജേ​ഷ്, പി.​പി. ഷാ​ജ​ഹാ​ൻ, ഏ​ബ്ര​ഹാം മാ​ത്യു, സു​നി​ൽ കെ. ​ബേ​ബി, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, എ.​കെ. ത​ങ്ക​മ്മ, പി.​ജി. കൃ​ഷ്ണ​ഭാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.