പു​ല്ലാ​ട് ബി​ആ​ർ​സി​യി​ൽ ഒ​ന്നാം ക്ലാ​സു​ക​ൾ ഇ​നി ഹൈ ​ടെ​ക്
Tuesday, August 20, 2019 10:30 PM IST
പു​ല്ലാ​ട്: ഒ​ന്നാം ക്ലാ​സി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഗ​ണി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശേ​ഷി​ക​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഉ​ല്ലാ​സ​ഗ​ണി​തം പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് പു​ല്ലാ​ട് ബി​ആ​ർ​സി​യി​ൽ തു​ട​ക്ക​മാ​യി.
ര​ണ്ടു ദി​വ​സ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ യു​പി സ്കൂ​ളി​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജ​യ​കു​മാ​ർ വ​ല്യു​ഴു​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ആ​ർ. അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ബ് ജി​ല്ല​യി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു പേ​ർ​ക്ക് ഒ​ന്ന് എ​ന്ന നി​ല​യി​ൽ 141 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഒ​ന്നാം ക്ലാ​സി​ലെ മു​ഴു​വ​ൻ ഗ​ണി​ത ശേ​ഷി​ക​ളും 34 ക​ളി​ക​ളി​ലൂ​ടെ ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​ഠ​ന​ത്തി​ലെ പി​ന്നോ​ക്കാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹ​രി​ച്ച് ശേ​ഷി കൈ​വ​രി​ക്കാ​ൻ ഉ​ല്ലാ​സ ഗ​ണി​ത​ത്തി​ലൂ​ടെ സാ​ധി​ക്കും.
ക​ഥ​ക​ൾ, ക​വി​ത​ക​ൾ, പാ​ട്ടു​ക​ൾ, ഐ​റ്റി അ​ധി​ഷ്ഠി​ത ക്ലാ​സ് റൂ​മു​ക​ൾ, ഗ​ണി​ത കേ​ളി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​ജി, ലി​ൻ​സി കെ.​സാം, ആ​ർ. സ്നേ​ഹ​ല​ത പ​ണി​ക്ക​ർ, ജി​എ​ൻ​എ​ൽ​പി​എ​സ് അ​ധ്യാ​പി​ക ശ്രീ​ദേ​വി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.