കെ​എ​സ്കെ​ടി​യു പ്ര​ക​ട​നം ന​ട​ത്തി
Tuesday, August 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: സം​വ​ര​ണ ന​യം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധം. കെ​എ​സ്കെ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
ക​ണ്ണ​ങ്ക​ര​യി​ൽ ആ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ, പി. ​കെ. സ​ത്യ​വ്ര​ത​ൻ, രാ​ധാ രാ​മ​ച​ന്ദ്ര​ൻ, ടി.​എ. രാ​ജേ​ന്ദ്ര​ൻ, എം.​ജെ. അ​ച്ച​ൻ​കു​ഞ്ഞ്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.