നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ളം വി​ക​സ​നം: അ​ന്തി​മ​രൂ​പ​രേ​ഖ 31ന​കം
Wednesday, August 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം ത​യാ​റാ​ക്കി​യ നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പി​ന്‍റെ അ​ന്തി​മ രൂ​പ​രേ​ഖ 31 ന​കം ശ​ബ​രി​മ​ല ഹൈ​പ​വ​ർ ക​മ്മി​റ്റി​ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ഓ​രോ വ​ർ​ഷ​വും 4.5 കോ​ടി മു​ത​ൽ അ​ഞ്ചു കോ​ടി വ​രെ തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ പ​ന്പ​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ളും വി​രി വ​യ്ക്കു​ന്ന​തി​നു​ള്ള രാ​മ​മൂ​ർ​ത്തി മ​ണ്ഡ​പ​വും ഭ​ക്ഷ​ണ ശാ​ല​ക​ളും അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ടാ​റ്റാ പ്രോ​ജ​ക്ട്സ് ലി​മി​റ്റ​ഡി​നെ​യും വി​വി​ധ വ​കു​പ്പു​ക​ളെ​യും നി​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര​മാ​യി നി​ല​യ്ക്ക​ലി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.
ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ പ​ന്പ​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കി നി​ല​യ്ക്ക​ലാ​ണ് പാ​ർ​ക്കിം​ഗ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും തീ​ർ​ഥാ​ട​ക​രെ ക​ഐ​സ്ആ​ർ​ടി​സി​യു​ടെ ചെ​യി​ൻ സ​ർ​വീ​സ് ബ​സു​ക​ളി​ലാ​ണ് പ​ന്പ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.
തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വ​യ്ക്കു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ നി​ല​യ്ക്ക​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.മ​ണ്ഡ​ല​കാ​ല​ത്തും മ​ക​ര​വി​ള​ക്കി​നും പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
ഭ​ക്ത​രു​ടെ തി​ര​ക്ക് ഓ​രോ വ​ർ​ഷ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തുകൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ് ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി നി​ല​യ്ക്ക​ലി​ൽ ഇ​ട​ത്താ​വ​ളം വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം തി​രു​വി​താ​കൂ​ർ ദേ​വ​സം ബോ​ർ​ഡി​ന് സം​സ്ഥാ​ന ഫാ​മിം​ഗ് കോ​ർ​പ​റേ​ഷ​ൻ 110 ഹെ​ക്ട​ർ സ്ഥ​ലം നേ​ര​ത്തെ കൈ​മാ​റി​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് നി​ല​യ്ക്ക​ൽ ഇ​ട​ത്താ​വ​ളം വി​ക​സി​പ്പി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും അ​വ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ട​ത്താ​വ​ളം.

അ​ടി​സ്ഥാ​ന​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കും

വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്, വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, താ​മ​സം, കൊ​മേ​ഴ്സ്യ​ൽ ഏ​രി​യ, ശൗ​ചാ​ല​യ​ങ്ങ​ൾ, എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ്, മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, ഓ​പ്പ​ണ്‍ സ്പേ​സ്, 50,000 പേ​ർ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ല​യ്ക്ക​ലി​ൽ നി​ർ​ദി​ഷ്ട ബേ​സ് ക്യാ​ന്പ് പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.തീ​ർ​ഥാ​ട​ക​ർ പ​ത്ത​നം​തി​ട്ട വ​ഴി​യും, എ​രു​മേ​ലി ക​ണ​മ​ല വ​ഴി​യു​മാ​ണ് നി​ല​യ്ക്ക​ൽ എ​ത്തി പ​ന്പ​യി​ലേ​ക്ക് പോ​കു​ന്ന​ത്. നി​ല​വി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ, ജ​ല​വി​ത​ര​ണം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, പ​ന്പ​യി​ലേ​ക്ക് ക​ഐ​സ്ആ​ർ​ടി​സി ചെ​യി​ൻ ബ​സ് സ​ർ​വീ​സ് സൗ​ക​ര്യ​ങ്ങ​ളും നി​ല​യ്ക്ക​ലി​ൽ ല​ഭ്യ​മാ​ണ്. പ്ര​കൃ​തി​ക്ക് കൂ​ടു​ത​ൽ ദോ​ഷം ഉ​ണ്ടാ​കാ​ത്ത വി​ധം ഭ​ക്ത​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​കും വി​ക​സ​നം.
110 ഹെ​ക്ട​ർ പ്ര​ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​കും ബേ​സ് ക്യാ​ന്പ്. ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള വി​ക​സ​ന​മാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​രു ബു​ദ്ധി​മു​ണ്ടും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​കും ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ.​ബീ​നാ​റാ​ണി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​ർ​ക്കി​ടെ​ക്ച്ച​ർ വി​ഭാ​ഗ​ത്തി​ലെ ഡോ.​ശൈ​ല​ജ നാ​യ​ർ, ഡോ.​പ്രി​യാ​ഞ്ജ​ലി പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ ബേ​സ് ക്യാ​ന്പി​ന്‍റെ രൂ​പ​രേ​ഖ​യെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​ർ​ക്കി​ടെ​ക്ച്ച​ർ വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ.​ടി.​എ​ൽ ഷാ​ജി, പ്ര​ഫ.​എ​ൽ.​സു​ജാ കു​മാ​രി, ഡോ.​ശൈ​ല​ജ നാ​യ​ർ, പ്ര​ഫ.​കാ​ർ​ത്തി​ക് മോ​ഹ​ൻ, പ്ര​ഫ.​ആ​ർ.​അ​ജു, ഡോ.​പ്രി​യാ​ഞ്ജ​ലി പ്ര​ഭാ​ക​ര​ൻ, വി​ൻ​സി വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.