പ​ന്പ​യു​ടെ തീ​ര​ത്ത് 25,000 മു​ള​യും കൈ​ത​യും വ​ച്ചു പി​ടി​പ്പി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നം വ​കു​പ്പു​മാ​യി ചേ​ർ​ന്ന്് പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ ഒ​രു ദി​വ​സം കൊ​ണ്ട് 25,000 മു​ള​യും, കൈ​ത​യും വ​ച്ചു പി​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.
പ​ന്പ​യു​ടെ തീ​രം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് തൈ​ക​ൾ ന​ടു​മെ​ന്നും റാ​ന്നി, കോ​യി​പ്രം, ഇ​ല​ന്തൂ​ർ ബ്ലോ​ക്കു​ക​ളി​ലെ പ​ന്പ​യു​ടെ തീ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
മ​ഴ​ക്കാ​ല​ത്ത്് പ​ന്പ​യു​ടെ തീ​ര​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യു​ണ്ടാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തൈ​ക​ൾ ന​ട​ന്ന​തി​നാ​യു​ള​ള കു​ഴി​യെ​ടു​ക്ക​ൽ, സ്ഥ​ല​മെ​ടു​പ്പ് എ​ന്നി​വ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്് നി​ർ​ദേ​ശം ന​ൽ​കി. ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ക.
ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​വ ജി​ല്ല​യി​ൽ ഉ​ട​നീ​ളം വ്യാ​പി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന തൈ​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്് അ​ധി​കൃ​ത​രെ ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.
സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ സ്ഥ​ലം നി​ർ​ണ​യി​ച്ച് തൈ​ക​ൾ ന​ടേ​ണ്ട സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്താ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഐ​ഷ പു​രു​ഷോ​ത്ത​മ​ൻ, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ല​താ വി​ക്ര​മ​ൻ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ബീ​നാ​റാ​ണി,
പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ്് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് കെ. ​ബി. സു​ഭാ​ഷ്, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. ഹ​രി, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്് ജോ​യി​ന്‍റ് ബി​ഡി​ഒ എ​സ്. ഫൈ​സ​ൽ, ബി​പി​ഒ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ബ്ലോ​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.