അ​ടൂ​ർ - തെ​ങ്ങ​മം - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
Wednesday, August 21, 2019 10:36 PM IST
അ​ടൂ​ർ: ക​ഐ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളു​ടെ സം​സ്ഥാ​ന​ത​ല പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്ത​ലാ​ക്കി​യ അ​ടൂ​ർ - തെ​ങ്ങ​മം - തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ഐ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ സ​ന്ദ​ർ​ശി​ച്ച് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന് മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ബ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്രാ​ദു​രി​തം നേ​രി​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ എം​എ​ൽ​എ​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.