പ​ട്ട​യം, മ​രം​മു​റി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ വ​നം​വ​കു​പ്പ്
Thursday, August 22, 2019 10:27 PM IST
കോ​ന്നി: അ​ദാ​ല​ത്ത് ദി​ന​ത്തി​ൽ ല​ഭി​ച്ച​തൊ​ഴി​കെ എ​ല്ലാ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി പ​ത്ത​നം​തി​ട്ട ജി​ല്ല വ​നം അ​ദാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ല​യി​ലെ മൂ​ന്നു ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നു ല​ഭി​ച്ച 117 പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി അ​ദാ​ല​ത്ത് വേ​ദി​യി​ൽ ത​ന്നെ ത​ൽ​സ​മ​യം ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​ട്ട​യം, പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം​മു​റി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്നു​കൊ​ണ്ടു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ​വെ​ന്ന പ​തി​വ് മ​റു​പ​ടി വ​നം​വ​കു​പ്പ് ഉ​ന്ന​യി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​മു​ണ്ടാ​യി.ഇ​ന്ന​ലെ ന​ട​ന്ന അ​ദാ​ല​ത്തി​ന് ത​ലേ​ദി​വ​സം വ​രെ ല​ഭി​ച്ച 116 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കു വ​ച്ച​ത്. അ​ദാ​ല​ത്ത് വേ​ദി​യി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച 58 പ​രാ​തി​ക​ളി​ൽ ഒ​രെ​ണ്ണ​വും തീ​ർ​പ്പാ​ക്കി. ബാ​ക്കി​യു​ള്ള​വ പ​രി​ശോ​ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കി പ​രാ​തി​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വ​ന്യ ജീ​വി ആ​ക്ര​മ​ണം, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ക്ക​ൽ, സെ​റ്റി​ൽ​മെ​ന്‍റി​ലെ മ​രം മു​റി​ച്ച് ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ സം​ബ​സി​ച്ച പ​രാ​തി​ക​ളാ​ണു ല​ഭി​ച്ച​തി​ലേ​റെ​യും.
വി​വി​ധ പ​രാ​തി​ക​ളി​ലാ​യി 3.40 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വി​ത​ര​ണം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള 47 പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ നി​ര​സി​ച്ചു. സ്ഥ​ല​പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണു പ​രാ​തി​ക​ൾ നി​ര​സി​ച്ച​ത്. ഇ​ക്കാ​ര്യം ച​ട​ങ്ങി​ൽ​ത്ത​ന്നെ പ​രാ​തി​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
വ​നം സം​ബ​ന്ധി​യാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നു മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ അ​ദാ​ല​ത്താ​യി​രു​ന്നു ഇ​ത്. ആ​ദ്യ​ത്തേ​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ന​ട​ന്നു. അ​ടു​ത്ത അ​ദാ​ല​ത്ത് നാ​ളെ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​രി​ൽ ന​ട​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ദ്യ​ഘ​ട്ട അ​ദാ​ല​ത്തു​ക​ൾ ഒ​ക്ടോ​ബ​റി​ന​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.