ചി​ത്ര​ര​ച​നാ ക്യാ​ന്പ് ‌
Saturday, August 24, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​വ​ക്കാ​ട് വാ​ർ​ഡി​ൽ ചി​ത്ര​ര​ച​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.
ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വി​ക​സ​ന​സ​മ​തി​യു​ടെ​യും സ്റ്റു​ഡ​ൻ​സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തൊ​ടു​വ​ക്കാ​ട് വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ഓ​ണ അ​വ​ധി​ക്കാ​ല​ത്ത് ചി​ത്ര​ര​ച​ന ക്യാ​മ്പ് ഒ​രു​ക്കു​ന്ന​ത്.
സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നു രാ​വി​ലെ 10.30 മു​ത​ൽ തൊ​ടു​വ​ക്കാ​ട് അ​ങ്ക​ണ​വാ​ടി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫോ​റം നാ​ളെ മു​ത​ൽ സെ​പ്റ്റം​ബ​ർ 4 വ​രെ തൊ​ടു​വ​ക്കാ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ ല​ഭ്യ​മാ​ണ്.
ക്യാ​മ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ക്കും.