വീ​ണ്ടെ​ടു​പ്പി​ന്‍റെ ഉ​ത്സ​വ​മാ​യി ആ​ദി​പ​ന്പ-വ​ര​ട്ടാ​ർ ജ​ലോ​ത്സ​വം
Monday, September 9, 2019 11:05 PM IST
ഓ​ത​റ: വ​ര​ട്ടാ​റി​ന്‍റെ വീ​ണ്ടെ​ടു​പ്പി​ന്‍റെ കാ​ഹ​ള​വു​മാ​യി ര​ണ്ടാ​മ​ത് ജ​ലോ​ത്സ​വം അ​ര​ങ്ങേ​റി.വീ​ണ്ടെ​ടു​ത്ത വ​ര​ട്ടാ​ര്‍ വ​രും​ത​ല​മു​റ​യ്ക്ക് ന​ല്‍​കു​ന്ന സ​മ്മാ​ന​മാ​ണെ​ന്ന് ആ​ദി​പ​മ്പ-​വ​ര​ട്ടാ​ര്‍ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.
ആ​ദി പ​മ്പ വ​ര​ട്ടാ​ര്‍ വീ​ണ്ടെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. പു​തു​ക്കു​ള​ങ്ങ​ര, ആ​ന​യാ​ര്‍, തൃ​ക്ക​യി​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. ന​ട​പ്പാ​ത നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
വ​ര​ട്ടാ​ര്‍ പു​ന​രു​ജ​ജീ​വ​ന​ത്തി​നാ​യി 25 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ച സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
വ​ര​ട്ടാ​റി​ന് കു​റു​കെ എ​ട്ട് പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നു പാ​ല​ങ്ങ​ള്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം വ​ര​ട്ടാ​റി​നെ പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്ര​ഡ്ജിം​ഗ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ജ​ല​ഘോ​ഷ‍​യാ​ത്ര​യോ​ടെ​യാ​ണ് വ​ള്ളം​ക​ളി ആ​രം​ഭി​ച്ച​ത്. ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് വ​ര​ട്ടാ​ർ ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​എ​ന്‍. സീ​മ ജ​ല​മേ​ള ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജ​ല​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​രം ന​ട​ന്നു.ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ഷോ​പ്സ് ആ​ന്‍​ഡ് കൊ​മേ​ഴ്സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വ​ര്‍​ക്കേ​ഴ്സ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജീ​വ്, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍. പ്ര​ജി​ത, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ സ​ബി​ത കു​ന്ന​ത്തേ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശി​നി ര​മേ​ശ്, ജോ​ണ്‍ വ​ര്‍​ഗീ​സ്, സാ​ലി ജേ​ക്ക​ബ്, വി.​ടി. ശോ​ശാ​മ്മ, പ്ര​സ​ന്ന​കു​മാ​ര്‍, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, പ്രോ​ഗ്രാം കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ഹു​ല്‍ രാ​ജ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ന്ത​മ്മ രാ​ജ​പ്പ​ന്‍​ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.