തി​രു​വോ​ണ​വി​ഭ​വ​ങ്ങ​ളു​മാ​യി തോ​ണി ആ​റ​ന്മു​ള​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു
Tuesday, September 10, 2019 11:17 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തി​രു​വോ​ണ വി​ഭ​വ​ങ്ങ​ളു​മാ​യി മങ്ങാട്ട് ഭട്ടതിരിയും സംഘവും കാ​ട്ടൂ​രി​ൽ നി​ന്നും തോണിയേറി.

ഇ​ന്ന​ലെ കാ​ട്ടൂ​ർ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ക്ക​ട​വി​ൽ നി​ന്നും തി​രു​വോ​ണ​ത്തോ​ണി​യെ യാ​ത്ര അ​യ്ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തോ​ണി പ​ന്പ​യി​ലു​ടെ നീ​ങ്ങു​ന്ന​ത് ദ​ർ​ശി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്നു. തോ​ണി ഇ​ന്നു പു​ല​ർ​ച്ചെ ആ​റ​ന്മു​ളി​യി​ലെ​ത്തും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ട്ടൂ​ർ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​ൽ നി​ന്ന് മേ​ൽ​ശാ​ന്തി പ​ക​ർ​ന്ന് ന​ൽ​കി​യ ദീ​പം മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി തോ​ണി​യി​ൽ വ​ച്ചു.

ആ​റ​ൻ​മു​ള ക്ഷേ​ത്ര​ത്തി​ലെ തി​രു​വോ​ണ സ​ദ്യ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി ഭ​ട്ട​തി​രി​യും കാ​ട്ടു​രി​ലെ 18 കു​ടും​ബ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും ക​യ​റി. കാ​ട്ടൂ​ർ, ചെ​റു​കോ​ൽ, കോ​റ്റാ​ത്തൂ​ർ, അ​യി​രൂ​ർ, കോഴഞ്ചേരി പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തി​രു​വോ​ണ​ത്തോ​ണി പ​ന്പ​യി​ലൂ​ടെ നീ​ങ്ങിയത്.അ​യി​രൂ​ർ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ക്ക​ട​വി​ലും മേ​ലു​ക​ര വെ​ച്ചു​ർ മ​ന​യി​ലും തോ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്നു പു​ല​ർ​ച്ചെ ആ​റ​ൻ​മു​ള ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തു​ന്ന തോ​ണി​യെ​യും ഭ​ട്ട​തി​രി​യെ​യും സ്വീ​ക​രി​ക്കും.

ആന്‍റോ ആന്‍റണി എംപി, രാജു ഏബ്രഹാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്‍റ് ജോർജ് മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെറി മാത്യു സാം, മുൻ എംഎൽഎ മാലേത്ത് സരളാദേവി തുടങ്ങിയവർ തോണിയെ യാത്ര അയയ്ക്കാൻ സന്നിഹിതരായിരുന്നു.

ഇന്ന് ആറന്മുള ക്ഷേത്രത്തിൽ തോ​ണി​യി​ൽ നി​ന്നു​ള്ള വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര​ത്തി​ൽ തി​രു​വോ​ണ​സ​ദ്യ ഒ​രു​ക്കും. മ​ങ്ങാ​ട്ട് ഭ​ട്ട​തി​രി​യു​ൾ​പ്പെ​ടെ ഇ​തി​ൽ പ​ങ്കാ​ളി​യാ​കും.വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന തൊ​ഴു​ത ശേ​ഷം ഭ​ട്ട​തി​രി​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് കി​ഴി​പ്പ​ണം ന​ൽ​കും. ഇ​ത് ക്ഷേ​ത്ര​ത്തി​ൽ ദ​ക്ഷി​ണ​യാ​യി സ​മ​ർ​പ്പി​ച്ച് ഭ​ട്ട​തി​രി കു​മാ​ര​ന​ല്ലൂ​രി​ലേ​ക്ക് മ​ട​ങ്ങും.

തിരുവോണത്തോണി ​യാ​ത്ര​യു​ടെ സ്മ​ര​ണ​യിലാ​ണ് ഉ​ത്രാ​ട്ടാ​തി നാ​ളി​ൽ ആ​റന്മുള ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‌