വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി റാ​ന്നി അ​വി​ട്ടം ജ​ലോ​ത്സ​വം ‌
Thursday, September 12, 2019 11:15 PM IST
‌റാ​ന്നി: അ​മ​ർ​ച്ചാ​ർ​ത്തും മു​ത്തു​ക്കു​ട​യും കൊ​ടി​യും ചൂ​ടി വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് പ​ന്പ​യു​ടെ കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി​മു​റി​ച്ചു നീ​ങ്ങി​യ പ​ള്ളി​യോ​ട​ങ്ങ​ൾ റാ​ന്നി​യ്ക്കു സ​മ്മാ​നി​ച്ച​ത് വി​സ്മ​യ​ക്കാ​ഴ്ച.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വി​ട്ടം നാ​ളി​ൽ റാ​ന്നി​യി​ൽ പ​ന്പാ​ന​ദി​യു​ടെ നേ​ട്ടാ​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ ഇ​ട​ക്കു​ളം, റാ​ന്നി, പു​ല്ലൂ​പ്രം, കീ​ക്കൊ​ഴൂ​ർ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ​ങ്കെ​ടു​ത്ത​ത്.വ​ഞ്ചി​പ്പാ​ട്ടു പാ​ടി ജ​ല​ഘോ​ഷ​യാ​ത്ര​യാ​ണ് പ​ന്പ​യെ വ​ർ​ണാ​ഭ​മാ​ക്കി​യ​ത്. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം കാ​ര​ണം പ്ര​ധാ​ന വേ​ദി ന​ഷ്ട​പ്പെ​ട്ടി​ട്ടും ജ​ലോ​ത്സ​വം മു​ട​ങ്ങാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​രും സം​ഘാ​ട​ക​രും. ജ​ലോ​ത്സ​വം വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ പ​ന്പ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, റാ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര​ക​ളി​ലൂ​ടെ​യാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​യ​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സാ​മു​ദാ​യ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്ത് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പ​ള്ളി​യോ​ട​പു​ര ക​ട​വി​ൽ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. വെ​റ്റ പു​ക​യി​ല​യും ദ​ക്ഷി​ണ​യും ന​ൽ​കി​യാ​ണ് അ​വി​ട്ടം ജ​ലോ​ത്സ​വ സ​മി​തി പ​ള്ളി​യോ​ട​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്.

ഭ​ഗ​വ​തി​കു​ന്ന് ക്ഷേ​ത്രം, ഐ​ത്ത​ല പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​വു​ക​ളി​ൽ ത​ടി​ച്ചു കൂ​ടി​യ ആ​യി​ര​ങ്ങ​ൾ ജ​ല​ഘോ​ഷ​യാ​ത്ര​ക്ക് ആ​വേ​ശ​ക​ര​മാ​യ വ​ൻ​വ​ര​വേ​ല്പാ​ണ് ന​ൽ​കി​യ​ത്.പൊ​തു​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ജ​ല​ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

അ​വി​ട്ടം ജ​ലോ​ത്സ​വ സ​മി​തി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു ക​രി​ങ്കു​റ്റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് ര​ക്ഷാ​ധി​കാ​രി തോ​മ​സ് ഫി​ലി​പ്പ് ഡെ​ൽ​റ്റ വി​ത​ര​ണം ചെ​യ്തു.

എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് പി.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​യും ബി ​ബാ​ച്ചി​ന് ജി. ​ര​തീ​ഷും ദ​ക്ഷി​ണ ന​ൽ​കി. നാ​ട​ൻ പ​ന്തു​ക​ളി വി​ജ​യി​ക​ൾ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​വി.​മാ​ത്യു, വ​ടം​വ​ലി, ക​ല​മ​ത്സ​ര മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​സു​രേ​ഷ് കു​മാ​ർ (അ​ങ്ങാ​ടി), ജോ​സ​ഫ് കു​ര്യാ​ക്കോ​സ് (പ​ഴ​വ​ങ്ങാ​ടി) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി പാ​ണ്ടി​യ​ത്ത്, ജ​ലോ​ത്സ​വ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​രാ​ജ​പ്പ​ൻ, പ​ള്ളി​യോ​ട സേ​വാ​സം​ഘം കേ​ന്ദ്ര സ​മി​തി​യം​ഗം പി.​ആ​ർ.​വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ഭ​ദ്ര​ൻ ക​ല്ല​യ്ക്ക​ൽ, ഷൈ​ൻ ജി.​കു​റു​പ്പ്, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, സ​മ​ദ് മേ​പ്ര​ത്ത്, ബെ​ന്നി പു​ത്ത​ൻ പ​റ​മ്പി​ൽ, വി.​കെ.​രാ​ജ​ഗോ​പാ​ൽ, സ​ജി നെ​ല്ലു​വേ​ലി​ൽ, ര​വി കു​ന്ന​യ്ക്കാ​ട്ട്, ഗോ​പ​ൻ മേ​ലേ​ക്കു​റ്റ്, ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ്, പി.​എ.​ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌