അ​വ​സാ​ന മി​നു​ക്ക് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ള്ളി​യോ​ട​ങ്ങ​ള്‍ ‌‌
Saturday, September 14, 2019 10:51 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​നാ​യി അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ. കി​ഴ​ക്ക് ഇ​ട​ക്കു​ളം മു​ത​ൽ പ​ടി​ഞ്ഞാ​റ് ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള 52 ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.

വി​ദൂ​ര​ത്തി​ൽ നി​ന്നു​ള്ള ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം ആ​ചാ​ര​പ്പെ​രു​മ​യോ​ടെ ഇ​ന്ന​ലെ യാ​ത്ര ആ​രം​ഭി​ച്ച​താ​ണ്. ഇ​ന്ന് ആ​റ​ന്മു​ള​യി​ൽ ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം വ​ള്ള​സ​ദ്യ സ്വീ​ക​രി​ക്കും. തു​ട​ർ​ന്നാ​ണ് ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.മ​റ്റു പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ ത​ങ്ങ​ളു​ടെ ക​ര​ക​ളി​ൽ മി​നു​ക്കു പ​ണി​ക​ൾ ന​ട​ത്തി.മീ​നെ​ണ്ണ​യി​ട്ട് മി​നു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പ​ള്ളി​യോ​ട​ങ്ങ​ള്‍ ക​ര​യി​ൽ ക​യ​റ്റി​യി​രു​ന്നു.

ബാ​ണ​ക്കൊ​ടി കെ​ട്ടു​ന്ന​തി​നും അ​മ​ര​ച്ചാ​ര്‍​ത്ത് ഉ​റ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ആ​ണി​യും അ​വ കെ​ട്ടു​ന്ന ഇ​ട​ങ്ങ​ളും ഉ​റ​പ്പു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ്. വെ​ള്ള​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ഭാ​ഗ​ത്ത് മീ​നെ​ണ്ണ​യി​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് ക​ര​യി​ല്‍ ക​യ​റ്റു​ന്ന​ത്. ‌