പ​ന്പ​യു​ടെ ആ​ര​വം ഏ​റ്റു​വാ​ങ്ങി പ​ള്ളി​യോ​ട​ങ്ങ​ൾ
Sunday, September 15, 2019 10:48 PM IST
ആ​റ​ന്മു​ള: പ​ന്പ​യു​ടെ തീ​ര​ങ്ങ​ൾ​ക്ക് ന​യാ​ന​ന്ദ​ക കാ​ഴ്ച​ക​ളാ​ണ് ഇ​ത്ത​വ​ണ ആ​റ​ന്മു​ള ജ​ലോ​ത്സ​വം ഒ​രു​ക്കി​യ​ത്. ജ​ല​ഘോ​ഷ​യാ​ത്ര​യും തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന വ​ള്ളം​ക​ളി​യു​മെ​ല്ലാം ആ​റ​ന്മു​ള​യു​ടെ ത​ന​തു പാ​ര​ന്പ​ര്യ​ത്തി​ന്‍റെ നേ​ർ​ച്ച​ക്കാ​ഴ്ച​ക​ളാ​യി.

ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ലെ 52 പ​ള്ളി​യോ​ട​ങ്ങ​ൾ അ​ണി​നി​ര​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​വ​ള്ളം​ക​ളി ഒ​ഴി​വാ​ക്കി​യ​തോ​ടെ ഭ​ക്തി പ്ര​ധാ​ന​മാ​യി മാ​റി​യി​രു​ന്നു. ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ് മു​ത്തു​ക്കു​ട ചൂ​ടി, ബാ​ണ​ക്കൊ​ടി കെ​ട്ടി​യെ​ത്തി​യ പ​ള്ളി​യോ​ട​ങ്ങ​ൾ ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തി ദ​ക്ഷി​ണ സ്വീ​ക​രി​ച്ച​ശേ​ഷം ജ​ലോ​ത്സ​വ​ത്തി​നാ​യി ത​യാ​റെ​ടു​ത്ത​ത്.

ഓ​രോ ക​ര​ക​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് ത​ങ്ങ​ളു​ടെ പ​ള്ളി​യോ​ട​ങ്ങ​ളി​ൽ തു​ഴ​ച്ചി​ൽ​കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്. ആ​റ​ന്മു​ള​യു​ടെ പാ​ര​ന്പ​ര്യം കൈ​മോ​ശം വ​രാ​തെ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി​യു​ള്ള ശൈ​ലി​യാ​ണ് ഇ​ത്ത​വ​ണ ജ​ല​ഘോ​ഷ​യാ​ത്ര മു​ത​ൽ അ​വ​ലം​ബി​ച്ച​ത്. ജ​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് തി​രു​വോ​ണ​ത്തോ​ണി ക്ഷേ​ത്ര​ക്ക​ട​വി​ൽ നി​ന്നും തു​ഴ​ഞ്ഞെ​ത്തി. സ​ത്ര​ക്ക​ട​വി​ൽ തി​രി​ഞ്ഞ തി​രു​വോ​ണ​ത്തോ​ണി​യ്ക്ക് അ​ക​ന്പ​ടി​യാ​യി പ​ള്ളി​യോ​ട​ങ്ങ​ൾ.

പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്തി തി​രു​വോ​ണ​ത്തോ​ണി ജ​ല​ഘോ​ഷ​യാ​ത്ര​യ്ക്കു ത​യാ​റെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി കെ​ട്ടു​വ​ള്ള​ങ്ങ​ളി​ൽ ആ​ളു​ക​ളെ​ത്തി​യ​ത് ഉ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി. സ​ത്ര​ക്ക​ട​വ് മു​ത​ൽ പ​ര​പ്പു​ഴ​ക്ക​ട​വ് വ​രെ​യാ​യി​രു​ന്നു ജ​ല​ഘോ​ഷ​യാ​ത്ര.

പ്രാ​ഥ​മി​ക​പാ​ദം, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ തി​രി​കെ​യു​ള്ള പാ​ത​യി​ലും ന​ട​ന്നു.ബി ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഗ്രൂ​പ്പു​ക​ളാ​യി ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കീ​ക്കൊ​ഴൂ​ർ - വ​യ​ല​ത്ത​ല, ക​ട​പ്ര, ഇ​ട​ക്കു​ളം, കോ​റ്റാ​ത്തൂ​ർ - കൈ​ത​ക്കോ​ടി പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ആ​ദ്യ ഗ്രൂ​പ്പ് നീ​ങ്ങി. ന​തോ​ന്ന​ത താ​ള​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ട് പാ​ടി​യാ​ണ് പ​ള്ളി​യോ​ട​ങ്ങ​ൾ കാ​ണി​ക​ളു​ടെ മു​ന്നി​ലൂ​ടെ നീ​ങ്ങി​യ​ത്.
പ​ള്ളി​യോ​ട​ങ്ങ​ളി​ലെ പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​ത്ത് ക​ര​ക​ളി​ലും ഈ​ര​ടി​ക​ൾ മു​ഴ​ങ്ങി. മു​ത​വ​ഴി, തോ​ട്ട​പ്പു​ഴ​ശേ​രി, പൂ​വ​ത്തൂ​ർ കി​ഴ​ക്ക്, കോ​ടി​യാ​ട്ടു​ക​ര പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ര​ണ്ടാം​ഗ്രൂ​പ്പാ​ണ് പി​ന്നാ​ലെ എ​ത്തി​യ​ത്.

ഇ​ട​പ്പാ​വൂ​ർ, ആ​റാ​ട്ടു​പു​ഴ, റാ​ന്നി പ​ള്ളി​യോ​ട​ങ്ങ​ൾ അ​ടു​ത്ത ഗ്രൂ​പ്പി​ൽ നീ​ങ്ങി. മം​ഗ​ലം, പു​ല്ലൂ​പ്രം, പു​തു​ക്കു​ള​ങ്ങ​ര പ​ള്ളി​യോ​ട​ങ്ങ​ളു​ടേ​താ​യി​രു​ന്നു അ​ടു​ത്ത ഉൗ​ഴം. ചെ​ന്നി​ത്ത​ല, വന്മ​ഴി, മേ​പ്രം തൈ​മ​റ​വും​ക​ര പ​ള്ളി​യോ​ട​ങ്ങ​ൾ ബി ​ബാ​ച്ച് അ​വ​സാ​ന ഗ്രൂ​പ്പി​ൽ തു​ഴ​ഞ്ഞു.മേ​ലു​ക​ര, തെ​ക്കേ​മു​റി, ഇ​ട​യാ​റ​ന്മു​ള, ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് പ​ള്ളി​യോ​ട​ങ്ങ​ളു​ടേ​താ​യി​രു​ന്നു എ ​ബാ​ച്ചി​ലെ ആ​ദ്യ ഗ്രൂ​പ്പ്. കീ​ഴു​ക​ര, നെ​ടും​പ്ര​യാ​ർ, കോ​ഴ​ഞ്ചേ​രി, മാ​ല​ക്ക​ര പ​ള്ളി​യോ​ട​ങ്ങ​ൾ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി. പു​ന്നം​തോ​ട്ടം, അ​യി​രൂ​ർ, കീ​ഴ് വന്മഴി, ഇ​ട​നാ​ട് പ​ള്ളി​യോ​ട​ങ്ങ​ൾ ര​ണ്ടാം ഗ്രൂ​പ്പി​ൽ അ​ണി​നി​ര​ന്നു. കീ​ഴ്ചേ​രി​മാ​ൽ, മ​ല്ല​പ്പു​ഴ​ശേ​രി, ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക്, കാ​ട്ടൂ​ർ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് അ​ടു​ത്ത ഗ്രൂ​പ്പി​ൽ മ​ത്സ​രി​ച്ച​ത്.

പ​ള്ളി​യോ​ട ഗ്രൂ​പ്പു​ക​ൾ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി പ​ന്പാ​ന​ദി​യി​ലേ​ക്കെ​ത്തി​യ​തോ​ടെ എ​വി​ടെ​യും അ​ല​ങ്കാ​ര കാ​ഴ്ച​ക​ളാ​യി.കു​റി​യ​ന്നൂ​ർ, മ​ഴു​ക്കീ​ർ, ഇ​ട​ശേ​ര​മി​ല, ചി​റ​യി​റ​ന്പ് പ​ള്ളി​യോ​ട​ങ്ങ​ൾ പി​ന്നീ​ടു നീ​ങ്ങി. പ്ര​യാ​ർ, നെ​ല്ലി​ക്ക​ൽ, മാ​രാ​മ​ണ്‍, ഇ​ട​പ്പാ​വൂ​ർ - പേ​രൂ​ർ പ​ള്ളി​യോ​ട​ങ്ങ​ളും താ​ള​ത്തി​നൊ​ത്ത് തു​ഴ​ഞ്ഞു​നീ​ങ്ങി. ഓ​ത​റ, പൂ​വ​ത്തൂ​ർ പ​ടി​ഞ്ഞാ​റ്, ളാ​ക ഇ​ട​യാ​റ​ന്മു​ള, വ​ര​യ​ന്നൂ​ർ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ബാ​ച്ചും ജ​ല​ഘോ​ഷ​യാ​ത്ര​യി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

കോ​യി​പ്രം, ചെ​റു​കോ​ൽ, തെ​ക്കേ​മു​റി കി​ഴ​ക്ക്, ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​ടു​ത്ത​ബാ​ച്ചും പ്ര​ക​ട​ന​ത്തി​ൽ മു​ന്നി​ട്ടു​നി​ന്നു. വെ​ണ്‍​പാ​ല - ക​ദ​ളി​മം​ഗ​ലം, കി​ഴ​ക്ക​നോ​ത​റ - കു​ന്നേ​ക്കാ​ട്, മു​ണ്ട​ൻ​കാ​വ് പ​ള്ളി​യോ​ട​ങ്ങ​ൾ അ​വ​സാ​ന ഗ്രൂ​പ്പി​ന് അ​ല​ങ്കാ​ര​മാ​യി പ​ന്പ​യി​ലൂ​ടെ നീ​ങ്ങി.

പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഏ​റു​ക​യും താ​ള​ത്തി​നും അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ഏ​റു​ക​യും ചെ​യ്ത​തോ​ടെ ജ​ല​ഘോ​ഷ​യാ​ത്ര പൂ​ർ​ത്തി​യാ​കാ​ൻ ത​ന്നെ ഏ​റെ വൈ​കി. പ്രാ​ഥ​മി​ക​പാ​ദ മ​ത്സ​ര​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ൾ തു​ഴ​ഞ്ഞെ​ത്തി​യ​തും ഇ​തേ ഗ്രൂ​പ്പു​ക​ളി​ൽ ത​ന്നെ​യാ​ണ്.