ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 15, 2019 10:48 PM IST
കോ​ന്നി: മ​ങ്ങാ​രം ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഗ്രാ​മീ​ണ ക്ല​ബി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ലാ​വി​ള മൈ​താ​ന​ത്ത് പ്ര​സി​ദ്ധ സി​നി​മാ ന​ട​ൻ ടി.​പി. മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു.
സ​ലി​ൽ വ​യ​ല​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, എ.​എ​സ്. ഷി​ജു, എം.​ഒ. ലൈ​ല, ഹ​രി​കു​മാ​ർ ക​ല്ലു​വി​ള​യി​ൽ, മോ​ഹ​ൻ മു​ല്ല​പ്പ​റ​ന്പി​ൽ, പി.​ജി. ബി​ജു, ടി.​കെ. സ​ജീ​വ​ൻ, പി. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടാ​ഗോ​ർ ക്ല​ബി​ന്‍റെ ഗു​രു​ദീ​പം’ അ​വാ​ർ​ഡ് കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​നും യു​വ സാ​ഹി​ത്യ അ​വാ​ർ​ഡ് വി​നോ​ദ് ഇ​ള​കൊ​ള്ളൂ​രി​നും ടി.​പി. മാ​ധ​വ​ൻ സ​മ്മാ​നി​ച്ചു.
മ​ഝ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ വി​ത​ര​ണം ചെ​യ്തു. ക്ല​ബ്ബം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, തി​രു​വാ​തി​ര, നാ​ട​ൻ​പാ​ട്ട്, നാ​ട​കം എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ളും സ്പാ​ർ​ക്ക് ബീ​റ്റ്സി​ന്‍റെ മ്യൂ​സി​ക് നൈ​റ്റ് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.
രാ​വി​ലെ ന്ധ​ന്ധ​ഗ്രാ​മ വി​ക​സ​ന​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക്’’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ്ര​ഫ. പി.​വി. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. മ​ത്സ​ര​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. ഉ​ദ്ഘാ​ട​നം ചെ​യ്തു.‌