ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പു​തു​ക്ക​ല്‍ ‌
Monday, September 16, 2019 10:47 PM IST
‌ഓ​മ​ല്ലൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പു​തു​ക്ക​ല്‍ നാ​ളെ മു​ത​ല്‍ 23 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.
ഒ​ന്നാം വാ​ര്‍​ഡി​ലേ​ത് 21ന് ​ചീ​ക്ക​നാ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ലും ര​ണ്ടും മൂ​ന്നും വാ​ര്‍​ഡു​ക​ളി​ലേ​ത് 22ന് ​ഐ​മാ​ലി വെ​സ്റ്റ് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും നാ​ലി​ലേ​ല​ത് 19ന് ​പ​റ​യ​നാ​ലി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലും അ​ഞ്ച്, ആ​റ് വാ​ര്‍​ഡു​ക​ളി​ലേ​ത് നാ​ളെ പു​ത്ത​ന്‍​പീ​ടി​ക എം​എ​സ്‌​സി എ​ല്‍​പി​എ​സി​ലും ഏ​ഴി​ലേ​ത് 23ന് ​പൈ​വ​ള്ളി പ​ത്മ​വി​ലാ​സ​ത്ത് ല​ക്ഷ്മി മ​നോ​ജ് മെം​ബ​റു​ടെ ഭ​വ​ന​ത്തി​ലും എ​ട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ലേ​ത് 23ന് ​വാ​ഴ​മു​ട്ടം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ലും പ​ത്താം വാ​ര്‍​ഡി​ലേ​ത് 20ന് ​മു​ള്ള​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ലും 11 മു​ത​ല്‍ 14 വ​രെ വാ​ര്‍​ഡു​ക​ളി​ലേ​ത് 21നും 22​നും ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.
റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, 2018-19ല്‍ ​പു​തു​ക്കി​യ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം കു​ടും​ബ​ത്തി​ലെ ഒ​രം​ഗം എ​ത്തി കാ​ര്‍​ഡ് പു​തു​ ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌