വ്യാ​പാ​രി​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ നാ​ളെ ‌‌
Monday, September 16, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​ച്ച് പോ​യ വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ടു സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ലും പ്ര​ള​യ സെ​സ് പോ​ലു​ള്ള നി​കു​തി​ക​ൾ അ​ടി​ച്ചേ​ല്പി​ച്ച് ന​ട​ത്തു​ന്ന വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നാ​ളെ രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സൂ​ച​ന ധ​ർ​ണ ന​ട​ത്തും.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള എ​ല്ലാ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഇ​ത് വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ല്പി​നാ​യി ന​ട​ത്തു​ന്ന ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ര​ണ്ട് മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ 2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മു​ഴു​വ​ൻ വ്യാ​പാ​രി​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക, വ്യാ​പാ​രി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​യ എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​ക, പ്ര​ള​യ സെ​സ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പി​ൻ​വ​ലി​ക്കു​ക,
മ​റ്റെ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന​തു പോ​ലെ വ്യാ​പാ​രി​ക​ളു​ടെ​യും നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് റ​വ​ന്യു വ​കു​പ്പ് ന​ട​ത്തു​ക​യും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക, നാ​ശ​ന​ഷ്ട​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ലെ നി​കു​തി​ക​ളും ലൈ​സ​ൻ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന ധ​ർ​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌