റോ​സ്്‌ലിൻ സ​ന്തോ​ഷ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ
Thursday, September 19, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട: റോ​സ് ലി​ൻ സ​ന്തോ​ഷി​നെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 32 അം​ഗ കൗ​ണ്‍​സി​ലി​ൽ കോ​ണ്‍​ഗ്ര​സി​ലെ റോ​സ് ലി​ൻ സ​ന്തോ​ഷി​ന് 22 വോ​ട്ടു​ക​ളും എ​തി​ർ​സ്ഥാ​നാ​ർ​ഥി എ​ൽ​ഡി​എ​ഫി​ലെ എ. ​റെ​ജീ​ന ബീ​വി​ക്ക് എ​ട്ട് വോ​ട്ടു​ക​ളും ല​ഭി​ച്ചു. യൂ ​ഡി​എ​ഫി​ൽ കേ​ര​ള​കോ​ണ്‍​ഗ്ര​സ് - എ​മ്മി​ലെ ബി​ജി​മോ​ൾ മാ​ത്യു വി​ദേ​ശ​ത്ത് ആ​യ​തി​നാ​ൽ വോ​ട്ട് ചെ​യ്തി​ല്ല.

എ​സ്ഡി​പി​ഐ അം​ഗം വ​ൽ​സ​ല വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്നു. ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്. അ​രു​ണ്‍ കു​മാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. അ​ഞ്ചാം വാ​ർ​ഡ് (ശാ​ര​ദാ​മ​ഠം) കൗ​ണ്‍​സി​ല​റാ​യ റോ​സ് ലി​ൻ സ​ന്തോ​ഷി​ന്‍റെ പേ​ര് റോ​ഷ​ൻ നാ​യ​ർ നി​ർ​ദ്ദേ​ശി​ച്ചു. കെ. ​ജാ​സീം​കു​ട്ടി പി​ന്താ​ങ്ങി. എ​തി​ർ സ്ഥാ​നാ​ർ​ഥി 14- ാം വാ​ർ​ഡി​ൽ നി​ന്നു​ള്ള എ. ​റെ​ജീ​ന ബീ​വി​യു​ടെ പേ​ര് ശോ​ഭ കെ. ​മാ​ത്യൂ നി​ർ​ദ്ദേ​ശി​ച്ചു. പി.​വി. അ​ശോ​ക് കു​മാ​ർ പി​ന്താ​ങ്ങി.

യു​ഡി​എ​ഫി​ലെ ഗീ​താ സു​രേ​ഷ് രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

ആ​ദ്യം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ജ​നി പ്ര​ദീ​പി​ന് 34 മാ​സം തു​ട​രാ​നാ​യി. പി​ന്നീ​ട് ചെ​യ​ർ​പേ​ഴ്സ​ണാ​യ ഗീ​താ സു​രേ​ഷ് 11 മാ​സം പൂ​ർ​ത്തീ​ക​രി​ച്ച് ക​സേ​ര ഒ​ഴി​ഞ്ഞു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ന​ലെ​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ന്നു. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ത്തി.

2010 - 15 കൗ​ണ്‍​സി​ലി​ലും റോ​സ് ലിൻ സ​ന്തോ​ഷ് അം​ഗ​മാ​യി​രു​ന്നു. 11 - ാം വാ​ർ​ഡി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ജി​ല്ലാ ആ​സു​ത്ര​ണ​സ​മി​തി​യി​ൽ ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലു​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി​രു​ന്നു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം വ​ട​ക്കേ​വീ​ട്ടി​ൽ സ​ന്തോ​ഷ് വി. ​ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സൂ​സാ​ന (എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി), മ​രി​യ, അ​ന്ന (വി​ദ്യാ​ർ​ഥി​നി​ക​ൾ).