പ​ന്പ​യി​ൽ നി​ന്ന് ട്രാ​ക്ട​റി​ൽ ആ​ളെ ക​യ​റ്റ​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട : പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ട്രാ​ക്ട​റി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ളെ​ക​യ​റ്റി അ​മി​ത കൂ​ലി വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. ട്രാ​ക്ട​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ളെ ക​യ​റ്റു​ന്ന​താ​യി ദേ​വ​സ്വം​ബോ​ർ​ഡി​നും പോ​ലീ​സി​നും ബോ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റും ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ഡോ​ളി​യി​ൽ ആ​ളെ കൊ​ണ്ടു​പോ​കു​ന്ന നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ജ​യ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. അ​ന​ധി​കൃ​മാ​യി ട്രാ​ക്റ്റ​റി​ൽ ആ​ളെ ക​യ​റ്റു​ന്ന​ത് കാ​ര​ണം ത​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി​യാ​യ അ​ടൂ​ർ ആ​ർ​ഡി​ഒ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ന്നി​വ​രി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.