വാ​സ്തു​ശാ​സ്ത്ര​ത്തി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്സ്
Thursday, September 19, 2019 10:24 PM IST
ആ​റ​ന്മു​ള:സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ ആ​റ​ന്മു​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​സ്തു​ശാ​സ്ത്ര​ത്തി​ൽ ഹ്ര​സ്വ​കാ​ല (നാ​ലു മാ​സം) കോ​ഴ്സി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ആ​ർ​ക്കി​ടെ​ക്ച​ർ, പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ സി​വി​ൽ ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ ഐ​ടി​ഐ സി​വി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ, കെ​ജി​സി​ഇ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഐ​ടി​ഐ ആ​ർ​കി​ടെ​ക്ച​റ​ൽ അ​സി​സ്റ്റ​ന്‍റ്ഷി​പ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റം 200 രൂ​പ​യു​ടെ മ​ണി​യോ​ർ​ഡ​റോ പോ​സ്റ്റ​ൽ ഓ​ർ​ഡ​റോ മു​ഖേ​ന ഓ​ഫീ​സി​ൽ നേ​രി​ട്ട് ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31. അ​പേ​ക്ഷ വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യും സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 0468 2319740, 9847053294.