ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ് ന​ട​ത്തി
Thursday, September 19, 2019 10:26 PM IST
തി​രു​വ​ല്ല: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 120 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദ്വി​ദി​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ് ന​ട​ത്തി. തി​രു​വ​ല്ല കൊ​ന്പാ​ടി എ​എം​എം ബൈ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ക്യാ​ന്പ് മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. തി​രു​വ​ല്ല ത​ഹ​സീ​ൽ​ദാ​ർ വി.​എം.​അ​ഷ്റ​ഫ്, ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ.​തോ​മ​സ് ഡാ​നി​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മോ​ട്ടി​വേ​ഷ​ൻ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, വ്യ​ക്തി​ത്വ​വി​ക​സ​നം, നേ​തൃ​ത്വ പ​രി​ശീ​ല​നം, ടൈം ​മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നെ​ൽ​സ​ണ്‍ പി. ​ഏ​ബ്ര​ഹാം, അ​ജി ജോ​ർ​ജ്, വി​ഷ്ണു ലോ​ന ജേ​ക്ക​ബ്, സ​ഞ്ചു റ്റി.​കു​ര്യ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.