ജ​ന​ശ്രീ മി​ഷ​ൻ സം​സ്ഥാ​ന ക്യാ​ന്പ് അ​ടൂ​ർ യൂ​ത്ത് സെ​ന്‍റ​റി​ൽ
Thursday, September 19, 2019 10:26 PM IST
അ​ടൂ​ർ: ജ​ന​ശ്രീ മി​ഷ​ൻ സം​സ്ഥാ​ന ക്യാ​ന്പ് 22, 23 തീ​യ​തി​ക​ളി​ൽ അ​ടൂ​ർ മാ​ർ​ത്തോ​മ്മ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ക്കും സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​എം.​ഹ​സ​ൻ ക്യാ​ന്പ് ഉ​ദ്ഗാ​ട​നം ചെ​യ്യും. മൈ​ക്രോ ഫി​നാ​ൻ​സ് മേ​ഖ​ല​യി​ൽ പു​തി​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​ക്ക് രൂ​പം ന​ല്കു​ന്ന​തി​നെ കു​റി​ച്ച് ക്യാ​ന്പി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. കൂ​ടാ​തെ പ​രി​സ്ഥി​തി ആ​ഘാ​തം നേ​രി​ടു​ന കേ​ര​ള​ത്തെ​ക്കു​റി​ച്ച് രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കും. ജ​ന​ശ്രീ മൈ​ക്രോ ഫി​ൻ’​ജ​ന​ശ്രീ ബെ​നി​ഫി​റ്റ് ട്ര​സ്റ്റ്, ജ​ന​ശ്രീ ജൈ​വ​ശ്രീ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ക്യാ​ന്പി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. 200 പ്ര​തി​നി​ധി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും.

സൗ​ജ​ന്യ സ്കോ​ള​ർ​ഷി​പ്പ് മോ​ഡ​ൽ പ​രീ​ക്ഷ

തി​രു​വ​ല്ല: പ​തി​നൊ​ന്നാം ക്ലാ​സു​മു​ത​ൽ എ​ല്ലാ​മാ​സ​വും സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി പ​ഠി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സേ​ർ​ച്ച് പ​രീ​ക്ഷ​ക്കു ത​യ്യാ​റാ​കു​ന്ന 9,10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​രു​വ​ല്ല ചാ​പ്റ്റ​ർ സൗ​ജ​ന്യ മോ​ഡ​ൽ പ​രീ​ക്ഷ ന​ട​ത്തും. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് മോ​ഡ​ൽ പ​രീ​ക്ഷ. ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0469 2634313 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ​ബ​ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 2004 ജ​നു​വ​രി ര​ണ്ടി​നു​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി. ദി​ലീ​പ് അ​റി​യി​ച്ചു. ഫോ​ണ്‍: 9446116636.