പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ 1055 പേ​ർ പു​തു​താ​യി അം​ഗ​ത്വം നേ​ടി
Friday, September 20, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന കേ​ര​ള പ്ര​വാ​സി വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ന​ട​ത്തി​യ അം​ഗ​ത്വ വി​ത​ര​ണ കാ​ന്പെ​യ്നും അ​ദാ​ല​ത്തി​നും ന​ല്ല പ്ര​തി​ക​ര​ണം.
ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന അ​ദാ​ല​ത്തി​ൽ 1055 പേ​ർ പു​തു​താ​യി ജി​ല്ല​യി​ൽ നി​ന്ന് അം​ഗ​ത്വം നേ​ടി. ആ​ദ്യ ദി​നം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​വ​ർ​ക്കും അ​ന്നു ത​ന്നെ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.
ര​ണ്ടാം​ദി​നം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ഇ​ന്ന​ലെ ത​ന്നെ പ​ര​മാ​വ​ധി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന​വ ഒ​രാ​ഴ്ച​യ്ക്ക​കം ത​പാ​ലി​ലൂ​ടെ ആ​ളു​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് അം​ഗം കെ. ​സി.​സ​ജീ​വ് തൈ​ക്കാ​ട് പ​റ​ഞ്ഞു.
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ലെ​യും നോ​ർ​ക്ക​യി​ലെ​യും ജീ​വ​ന​ക്കാ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ, പ​രി​ശോ​ധ​ന, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത്.
പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ലോ​ക​ത്ത് എ​വി​ടെ നി​ന്നും ഓ​ണ്‍​ലൈ​നാ​യും അം​ഗ​ത്വ​മെ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.
ഓ​ണ്‍​ലൈ​നി​ലൂ​ടെ അം​ഗ​ത്വ​മെ​ടു​ത്താ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യു​ടെ അം​ഗ​ത്വ കാ​ർ​ഡും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും സൗ​ജ​ന്യ​മാ​യി ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മാ​കും. വി​വി​ധ ബാ​ങ്കു​ക​ൾ, പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും അം​ഗ​ത്വ​മെ​ടു​ക്കാം.
കാ​ന​റാ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലൂ​ടെ അം​ഗ​ത്വ​മെ​ടു​ക്കാം. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷാ ഫോ​റം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യു​മാ​യി ബോ​ർ​ഡ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്ക് അ​ന്നു ത​ന്നെ അം​ഗ​ത്വ കാ​ർ​ഡ് ല​ഭ്യ​മാ​ക്കും.18 മു​ത​ൽ 60വ​രെ​യാ​ണ് അം​ഗ​ത്വ​മെ​ടു​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി.