റേ​ഡി​യോ മാ​ക്ഫാ​സ്റ്റ്: വാ​ന​ന്പാ​ടി സം​ഗീ​ത ഷോ
Friday, September 20, 2019 10:26 PM IST
തി​രു​വ​ല്ല: റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് 90.4 പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലെ മി​ക​ച്ച ഗാ​യ​ക​രെ ക​ണ്ടെ​ത്താ​ൻ വാ​ന​ന്പാ​ടി മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ​റി ഷോ ​സം​ഘ​ടി​പ്പി​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 25001, 15001, 10001 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ​റും ല​ഭി​ക്കും. മെ​ല​ഡി, ഫാ​സ്റ്റ്, ലൈ​റ​റ് മ്യൂ​സി​ക്, ഓ​ൾ​ഡ് ഇ​സ് ഗോ​ൾ​ഡ്, എ​ന്നീ റൗ​ണ്ടു​ക​ൾ ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്ക് ന​വം​ബ​ർ ര​ണ്ടി​നു ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കാം. പ്രാ​യ​പ​രി​ധി 15 മു​ത​ൽ 35 വ​രെ. പ്രാ​ഥ​മി​ക​പാ​ദം ഇ​ന്നു മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന് 9656709090 , 8089458586 ഈ ​ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.