പ്ര​കൃ​തി ദു​ര​ന്തം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​സ​രം
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ അ​വ​ശ്യ​രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങേ​കാ​ൻ സം​സ്ഥാ​ന ഐ​ടി മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കൈ​കോ​ർ​ക്കു​ന്നു.
ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ലൈ​സ​ൻ​സ്, ചി​യാ​ക്ക്, പ​ഞ്ചാ​യ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ, എ​സ്എ​സ്എ​ൽ​സി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് സം​സ്ഥാ​ന ഐ​ടി മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് ന​ഷ്ട​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാം.അ​ദാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​റ്റി​സ​ണ്‍ കാ​ൾ സെ​ന്‍റ​ർ ന​ന്പ​രാ​യ 0471155300 ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ലൂ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​വും.