മ​ണ്ഡ​ല ആ​സ്ഥാ​നം ആ​രെ തു​ണ​യ്ക്കും
Saturday, October 12, 2019 11:09 PM IST
കോ​ന്നി: നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല ആ​സ്ഥാ​ന​മാ​യ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രെ തു​ണ​യ്ക്കു​മെ​ന്ന ചി​ന്ത​യി​ലാ​ണ് രാ​ഷ്്‌ട്രീയ മു​ന്ന​ണി​ക​ള്‍. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി കോ​ന്നി പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ കു​റി​ക്കാ​നും ലീ​ഡ് ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന​താ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ചി​ന്ത. അ​പ്പോ​ഴും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യേ​ക്കാ​ള്‍ 643 വോ​ട്ടി​നു പി​ന്നി​ലാ​യി​രു​ന്നു​വെ​ന്ന​ത് പാ​ര്‍​ട്ടി ഘ​ട​ക​ങ്ങൾ‌‍​ക്ക് ചു​മ​ത​ല വ​ര്‍​ധി​പ്പി​ക്കു​ന്നു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നീ​ട് നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും 2019ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ന്നി​യി​യു​ടെ രാ​ഷ്്‌ട്രീയം വ​ല​തു ചേ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കോ​ന്നി പ​ഞ്ചാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ മു​ന്‍​തൂ​ക്കം എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​ലു​ത്തി​യ സ്വാ​ധീ​ന​വും സ്ഥാ​നാ​ര്‍​ഥി മി​ക​വി​ലെ ഗു​ണ​വും നേ​ട്ട​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് എ​ന്‍​ഡി​എ. മു​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ളി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ ബി​ജെ​പി​ക്ക് പ്ര​തി​നി​ധി ഉ​ണ്ടാ​യി​രു​ന്നു.

18 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ യു​ഡി​എ​ഫി​നു പ​തി​നൊ​ന്നും ഇ​ട​ത് മു​ന്ന​ണി​ക്ക് ആ​റും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​രാ​ള്‍ സ്വ​ത​ന്ത്ര​നാ​ണ്. യു​ഡി​എ​ഫ് വി​മ​ത​നാ​യി മ​ല്‍​സ​രി​ച്ച സ്വ​ത​ന്ത്ര​നും നി​ല​വി​ല്‍ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു മു​ന്ന​ണി​യെ​ക്കാ​ള്‍ 2485 വോ​ട്ടു​ക​ളു​ടെ ലീ​ഡ് യു​ഡി​എ​ഫി​നു നി​ല​നി​ര്‍​ത്താ​നാ​യി. ബി​ജെ​പി​യേ​ക്കാ​ള്‍ 1842 വോ​ട്ടു​ക​ളാ​ണ് യു​ഡി​എ​ഫി​നു ലീ​ഡ് ല​ഭി​ച്ച​ത്.യു​ഡി​എ​ഫി​ന് 7253വേ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ മൂ​ന്നാ​മ​തെ​ത്തി​യ എ​ല്‍​ഡി​എ​ഫി​ന് 4768 ഉം ​ബി​ജെ​പി​ക്ക് 5411 വോ​ട്ടു​ക​ളും ല​ഭി​ച്ചു.ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വ്യ​ക്ത​മാ​യ മു​ന്നേ​റ്റം.

പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തുച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മ​ധി​കം ത​വ​ണ യു​ഡി​എ​ഫ് ചേ​രി​യി​ലാ​യി​രു​ന്നു ഇ​വി​ടു​ത്തേ വോ​ട്ട​ര്‍​മാ​ര്‍. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ കോ​ന്നി​യെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ സ്വാ​ധീ​നം കോ​ന്നി പ​ഞ്ചാ​യ​ത്ത് രാഷ്‌ട്രീയ​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു.

ടൗ​ണ്‍ ആ​സ്ഥാ​ന വി​ക​സ​ന​ത്തി​ലും പു​തി​യ ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വ​രു​മ്പോ​ഴും നാ​ടി​ന്റെ മു​ഖ​ച്ഛാ​യ​യ്ക്കു ത​ന്നെ ഉ​ണ്ടാ​യ മാ​റ്റം രാ​ഷ്‌ട്രീയ​മാ​യി യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്തു. ഇ​തു പ​ര​മാ​വ​ധി നി​ല​നി​ര്‍​ത്തു​ക​യാ​ണ് യു​ഡി​എ​ഫ് ശ്ര​മം.

സ്ഥാ​നാ​ര്‍​ഥി പി.​മോ​ഹ​ന്‍​രാ​ജി​ന്‍റെ സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധു​ബ​ല​വും സം​ഘ​ട​നാ ശേ​ഷി​യു​മാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി എ​ത്താ​നു​ള്ള കാ​ര​ണ​മാ​യി യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ ക​ഴി​വും നി്ശ്ച​യ​ദാ​ര്‍​ഢ്യ​വും തെ​ളി​യി​ച്ച മോ​ഹ​ന്‍​രാ​ജി​നു​വേ​ണ്ടി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്ന​ണി​യു​മു​ണ്ട്. എ​ന്നാ​ല്‍ കോ​ന്നി യു​ഡി​എ​ഫി​ലെ അ്‌​സ്വാ​ര​സ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വോ​ട്ടു ചോ​ര്‍​ച്ച​യു​ണ്ടാ​കു​ക കോ​ന്നി പ​ഞ്ചാ​യ​ത്തി​ലാ​കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു.സം​ഘ​ട​നാ​ശേ​ഷി​യും യു​വ​ജ​ന​പ​ങ്കാ​ളി​ത്ത​വു​മാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​നു നേ​ട്ട​മാ​കു​ക​യെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. കോ​ന്നി​യി​ല്‍ നി​ന്നൊ​രു​മാ​റ്റം ക​ണ്ടു​തു​ട​ങ്ങി.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യ​മ​ല്ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കു​ക​യെ​ന്നും എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രി​ച​യ​വും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​ന്നി​യി​ല്‍ ലീ​ഡ് ഉ​റ​പ്പി​ച്ചാ​ണ് ബി​ജെ​പി പ്ര​ചാ​ര​ണം. സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം നേ​താ​ക്ക​ളു​ടെ വ​ലി​യൊ​രു നി​ര കോ​ന്നി ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തു​ണ്ട്.