ക്വാ​റിക്ക് അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണമെന്ന്
Sunday, October 13, 2019 10:48 PM IST
അ​ടൂ​ർ: അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ടി ക​ന്നി​മ​ല​യി​ലെ വ്യാ​ജ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ ക്വാ​റി​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി വി​ജി​ല​ൻ​സ് കോ​ട​തി​യി​ലേ​ക്ക്.
2010 ൽ ​ജി​യോ​ള​ജി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​ടൂ​ർ ത​ഹ​സി​ൽ​ദാ​രും ന​ൽ​കി​യ നി​രാ​ക്ഷേ​പ​പ​ത്ര​ത്തി​ൽ പ​ട്ട​യ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് സ​ർ​വേ സ്കെ​ച്ചും കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ ക്ക​റ്റും ന​ൽ​കി​യ​ത് ക്വാ​റി മാ​ഫി​യ​യു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും സ്വാ​ധീ​ന​ത്തി​ൽ വ​ഴ​ങ്ങി​യാ​ണ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത് ആ​രോ​പി​ച്ചു. ‌