സ്വീ​പ് ബോ​ധ​വ​ത്കരണം ഇ​ന്ന്
Sunday, October 13, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് കു​മ്മ​ണ്ണൂ​ര്‍ ജെ​ബി​വി എ​ല്‍​പി സ്‌​കൂ​ളി​ല്‍ 207, 208, 209 പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി രാ​വി​ലെ 11ന് ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ക്കും.
വോ​ട്ടിം​ഗ് മെ​ഷീ​ന്‍, വി​വി പാ​റ്റ് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്കും.
വോ​ട്ടിം​ഗി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ വോ​ട്ട​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​ട​ക്കും. സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​സ്. വി​ജ​യ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്.​ജ​യ​ക​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.