തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചാ​ക​ര; ചെ​ല​വ് 1.70 കോ​ടി: ബാ​ബു ജോ​ർ​ജ്
Monday, October 14, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1.70 കോ​ടി രൂ​പ​യു​ടെ ചെ​ല​വു​ക​ൾ എ​ഴു​തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ത​ന്നെ കോ​ന്നി​യി​ലും നി​യോ​ഗി​ച്ച് ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ചാ​ക​ര​യാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് ഡി​സി​സി.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ജി​ല്ലാ വ​ര​ണാ​ധി​കാ​രി സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു.
കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​ശ്ച​യി​ച്ച​ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ്.
സി​പി​എം കൊ​ടു​ത്ത ലി​സ്റ്റ് വ​ര​ണാ​ധി​കാ​രി അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
പോ​ളിം​ഗ് ജോ​ലി​ക​ളി​ലും കൗ​ണ്ടിം​ഗ് ജോ​ലി​ക​ളി​ലും നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ്.
ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​ല​വാ​യ​തി​ന്‍റെ ഇ​ര​ട്ടി തു​ക​യാ​ണ് വൗ​ച്ച​റു​ക​ളി​ല്‍ കാ​ണു​ന്ന​ത്.
ഇ​ത്ത​രം ത​ട്ടി​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ​യാ​ണ് കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ളെ​തെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
നീ​തി പൂ​ര്‍​വ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ജി​ല്ലാ വ​ര​ണാ​ധി​കാ​രി ത​യാ​റാ​ക​ണം.
ചി​റ്റാ​ര്‍, സീ​ത​ത്തോ​ട് മേ​ഖ​ല​ക​ളി​ല്‍ ക​ണ്ണൂ​രി​ല്‍ നി​ന്നും അ​ഞ്ഞൂ​റി​ല​ധി​കം ഗു​ണ്ട​ക​ള്‍ എ​ത്തി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. എ​ന്ത് ഹീ​ന​മാ​യ മാ​ര്‍​ഗ്ഗം ഉ​പ​യോ​ഗി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.