ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് അ​വ​ഗ​ണി​ച്ചു: ജോ​സ​ഫ്
Tuesday, October 15, 2019 10:49 PM IST
കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​ത​ട​ക്കം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളോ​ടു എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​റം​തി​രി​ഞ്ഞ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ്. കോ​ന്നി​യി​ൽ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ട്ടി വ​ള​ർ​ത്താ​നു​ള്ള ത​ന്ത്ര​മാ​യാ​ണ് ഭ​ര​ണ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ണ്ട​തെ​ന്നും ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി.​കെ. ജോ​ൺ, ജോ​ൺ കെ. ​മാ​ത്യൂ​സ്, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, കു​ഞ്ഞു​കോ​ശി പോ​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, ബാ​ബു വ​ർ​ഗീ​സ്, ജോ​സ് കെ. ​മാ​ത്യു, തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.