തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​ജ​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കും: വി.​സി.​സെ​ബാ​സ്റ്റ്യ​ൻ ‌‌
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജ​നാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​രു​ജ​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കു​ന്ന കാ​ലം വ​ന്നി​രി​ക്കു​ന്നെ​ന്നും വ​രാ​ൻ​പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ഷ​ക നി​ല​പാ​ടു​ക​ൾ വോ​ട്ടാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ.വി.​സി.​സെ​ബാ​സ്റ്റ്യ​ൻ. വി​വി​ധ സ്വ​ത​ന്ത്ര​ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കും.
ജാ​തി​യും മ​ത​വും സ​മു​ദാ​യ​വും വ​ർ​ഗീ​യ​വാ​ദ​വു​മാ​യി​രി​ക്ക​രു​ത് തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​ക​ളി​ൽ ആ​ർ​ക്കു​വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന മാ​ന​ദ​ണ്ഡം.
വി​വി​ധ​ങ്ങ​ളാ​യ ജ​ന​കീ​യ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ലും ഭൂ​പ്ര​ശ്ന​ങ്ങ​ളി​ലു​മു​ള്ള രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും നി​ല​പാ​ടു​ക​ളും പ്ര​തി​ബ​ദ്ധ​ത​യും ക​ർ​ഷ​ക​ർ ആ​ർ​ക്കു​വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നു​ള്ള മാ​ന​ദ​ണ്ഡ​മാ​ക്കും. ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ഭു​പ്ര​ശ്ന​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​തെ തു​ട​രു​ന്ന​ത് നി​സാ​ര​വ​ത്ക​രി​ക്കാ​നാ​കി​ല്ല.
കാ​ർ​ഷി​ക​വി​ല​ത്ത​ക​ർ​ച്ച​യും ക​ട​ക്കെ​ണി​യും കൃ​ഷി​നാ​ശ​വും സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ര​ക്ഷാ​ക​വ​ച​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം കൃ​ഷി​ക്കു മാ​ത്ര​മ​ല്ല, ജീ​വ​നു​പോ​ലും ഭീ​ഷ​ണി നേ​രി​ടു​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭൂ​നി​യ​മ​ങ്ങ​ൾ ആ​യു​ധ​മാ​ക്കി.
ക​ർ​ഷ​ക​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ളി​റ​ക്കി റ​വ​ന്യൂ വ​നം വ​കു​പ്പു​ക​ൾ നി​ര​ന്ത​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​പീ​ഢ​ന​ത്തി​ന് അ​റു​തി​യു​ണ്ടാ​ക​ണ​മെ​ന്നും കാ​ർ​ഷി​ക ഭൂ​പ്ര​ശ്ന​ങ്ങ​ളി​ന്മേ​ൽ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വി.​സി.​സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‌