സാ​മൂ​ഹി​ക​മാ​റ്റം പോ​രാ​ട്ട​ങ്ങ​ളി​ല​ധി​ഷ്ഠി​തം: മ​ന്ത്രി എം.എം. മ​ണി ‌
Wednesday, October 16, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ന്ന് മ​ന്ത്രി എം. ​എം. മ​ണി. പ്ര​ത്യ​ക്ഷ ര​ക്ഷാ സ​ഭ അ​ടി​മ വ്യാ​പാ​ര നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ 165 - ാം വാ​ർ​ഷി​ക ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പ​ട്ടി​ക്കും പൂ​ച്ച​ക്കും ന​ട​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന വ​ഴി​യി​ലൂ​ടെ മ​നു​ഷ്യ​ന് ന​ട​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. വേ​ദം കേ​ൾ​ക്കു​ന്ന ശു​ദ്ര​ന്‍റെ കാ​തി​ൽ ഈ​യം ഉ​രു​ക്കി ഒ​ഴി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള ഭ്രാ​ന്ത​ൻ ആ​ശ​യ​ങ്ങ​ളാ​ണ് ഒ​രു കാ​ല​ത്ത് ഈ ​നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
പൊ​യ്ക​യി​ൽ ശ്രീ ​കു​മാ​ര ഗു​രു​ദേ​വ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മു​ഹ്യ പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഇ​ന്ന് കാ​ണു​ന്ന മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ത്യ​ക്ഷ ര​ക്ഷാ ദൈ​വ​സ​ഭാ പ്ര​സി​ഡ​ന്‍റ് വൈ. ​സ​ദാ​ശി​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​രാ​ജു ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌