ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ര​മാ​കാ​ന്‍ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ താ​ര​മാ​കാ​ന്‍ പോ​ള്‍ മാ​നേ​ജ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഓ​രോ ബൂ​ത്തി​ലും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ജി​ല്ലാ​ത​ല​ത്തി​ലു​ള​ള ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും സ​ഹാ​യ​ക​മാ​കു​ക ഈ ​ആ​പ്പാ​യി​രി​ക്കും. നാ​ഷ്ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​യാ​റാ​ക്കി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്.ഈ ​മൊ​ബൈ​ല്‍ ആ​പി​നെ കേ​ര​ള പോ​ള്‍​സ് എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കി​യ വെ​ബ് പോ​ര്‍​ട്ട​ലു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ജി​ല്ലാ​ത​ല​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ക്കു​ക.
ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍, റി ​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് ലൈ​വാ​യി ഇ​ത് നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​പ്പെ​ടു​ന്ന​ത് മു​ത​ല്‍ തി​രി​ച്ചെ​ത്തു​ന്ന​ത് വ​രെ​യു​ള​ള വി​വ​ര​ങ്ങ​ള്‍ പോ​ള്‍ മാ​നേ​ജ​ര്‍ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ല​ഭ്യ​മാ​കും.
വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട സ​മ​യം, ബൂ​ത്തി​ല്‍ എ​ത്തി​യ സ​മ​യം എ​ന്നി​ങ്ങ​നെ 19 ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള​ള ഉ​ത്ത​രം ഫീ​ഡ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം ആ​പ്പി​ലു​ണ്ട്. കൂ​ടാ​തെ വോ​ട്ടെ​ടു​പ്പി​ന് ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ടാ​ലും ആ​പ്പ് മു​ഖേ​ന അ​റി​യാ​ന്‍ ക​ഴി​യും.ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് എ​ത്ര പു​രു​ഷ​ന്‍​മാ​ര്‍, സ്ത്രീ​ക​ള്‍, ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ എ​ന്നി​വ​ര്‍ വോ​ട്ട് ചെ​യ്തു​വെ​ന്ന വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​റി​യാ​നും വോ​ട്ടെ​ടു​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും ക്ര​മീ​ക​ര​ണ​മു​ണ്ട്.
വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റി​ന് എ​ത്ര പേ​ര്‍ വ​രി നി​ല്‍​ക്കു​ന്നു, വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ സ​മ​യം, ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ട് എ​ന്നി​വ ഓ​രോ ബൂ​ത്തി​ല്‍ നി​ന്നും ആ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാം.
പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റോ ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​റോ ആ​ണ് ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് ഈ ​വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ക. ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ട്.
എ​സ്ഒ​എ​സ് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചു വി​വ​രം ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത ബൂ​ത്തു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​ര്‍​മാ​രി​ല്‍ നി​ന്നും സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ശേ​ഖ​രി​ച്ച് അ​പ്‌​ലോ​ഡ് ചെ​യ്യും.