കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ച​ല​ച്ചി​ത്ര, സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ
Thursday, October 17, 2019 10:52 PM IST
കോ​ന്നി: സൂ​പ്പ​ർ സ്റ്റാ​ർ സു​രേ​ഷ് ഗോ​പി​ക്കും സം​വി​ധാ​യ​ക​ൻ രാ​ജ​സേ​ന​നും പി​ന്നാ​ലെ കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ച​ല​ച്ചി​ത്ര, സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ. ന​ട​ൻ​മാ​രാ​യ ഗോ​പ​കു​മാ​ർ, കൃ​ഷ്ണ കു​മാ​ർ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളോ​ടൊ​പ്പം യു​വ താ​ര​ങ്ങ​ളും പ്ര​ചാ​ര​ണ​ത്തി​നാ​യെ​ത്തി. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ നി​ധി​ൻ ജെ. ​ജോ​സ​ഫ്, ല​ത ശ​ങ്ക​ർ രാ​ജു തു​ട​ങ്ങി​യ​വ​രും വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്താ​നെ​ത്തി​യി​രു​ന്നു.