മാ​ർ​ക്ക്ദാ​നം അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: എം. ​ടി. ര​മേ​ശ് ‌
Thursday, October 17, 2019 10:52 PM IST
‌കോ​ന്നി: കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മു​ഴു​വ​ൻ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി​യെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എം​ജി സ​ർ​വ​ക​ലാ ശാ​ല​യി​ലെ മാ​ർ​ക്ക് ദാ​ന​ത്തി​ൽ മ​ന്ത്രി ജ​ലീ​ലി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കും പ​ങ്കു​ണ്ടെ​ന്നും ര​മേ​ശ് ആ​രോ​പി​ച്ചു. അ​തി​ന് ക​യ്യൊ​പ്പ് ചാ​ർ​ത്തു​ന്ന നി​ല​പാ​ടാ​ണ് വൈ​സ് ചാ​ൻ​സ​ല​റും സ്വീ​ക​രി​ച്ച​ത്.

പി​എ​സ്സി ത​ട്ടി​പ്പ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ആ​രോ​പ​ണ​ങ്ങ​ളും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്ന് മ​ന്ത്രി ജ​ലീ​ൽ നി​ല​പാ​ടെ​ടു​ത്തു. അ​തോ​ടെ പ്ര​തി​പ​ക്ഷ സ​മ​രം സ്വി​ച്ചി​ട്ട​പോ​ലെ നി​ന്നു. യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ ശാ​ല​യി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് മാ​ർ​ക്ക് ദാ​നം ന​ൽ​കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ല്ലാ സി​ൻ​ഡി​ക്കേ​റ്റു​ക​ളും പി​രി​ച്ചു വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ‌