പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടു​ത്താ​തെ സീ​ത​ത്തോ​ട് ‌ ‌
Thursday, October 17, 2019 10:58 PM IST
സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ എ​ങ്ങോ​ട്ടു ചാ​യു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളും ലീ​ഡ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഈ ​മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ മ​ന​സ് വാ​യി​ച്ച​റി​യാ​ൻ എ​ളു​പ്പ​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ.

പ​ക്ഷേ രാ​ഷ്ട്രീ​യ​മാ​യി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് സീ​ത​ത്തോ​ട് വേ​ദി​യാ​കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ ത​ട്ട​ക​മാ​ണ് സീ​ത​ത്തോ​ട്. സീ​ത​ത്തോ​ട്ടി​ൽ ജ​നീ​ഷ് ഗ്രാ​മ​പ​ഞ്ചാ​ത്തം​ഗ​വും സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മൊ​ക്കെ​യാ​യി​രു​ന്നു. നാ​ടി​ന്‍റെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യാ​ണ് ജ·​നാ​ട്ടി​ൽ ജ​നീ​ഷി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജാ​ക​ട്ടെ പ​ഞ്ചാ​യ​ത്തി​ൽ സു​പ​രി​ചി​ത​നു​മാ​ണ്. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഹ​ൻ​രാ​ജി​നെ നാ​ട്ടു​കാ​ർ​ക്ക് ന​ന്നാ​യി അ​റി​യാം. അ​ടൂ​ർ പ്ര​കാ​ശി​നു ല​ഭി​ച്ചി​രു​ന്ന അ​തേ പി​ന്തു​ണ സീ​ത​ത്തോ​ട്ടി​ൽ ആ​വ​ർ​ത്തി​ക്കു​മെ​ന്നു​റ​ച്ച മ​ട്ടി​ലാ​ണ് യു​ഡി​എ​ഫ്.എ​ൻ​ഡി​എ​യും വ്യ​ക്ത​മാ​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് സീ​ത​ത്തോ​ട്. അ​നു​കൂ​ല​മാ​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ എ​ൻ​ഡി​എ എ​ടു​ത്തു​കാ​ട്ടു​ന്നു. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ 10 പേ​രും എ​ൽ​ഡി​എ​ഫാ​ണ്. ഏ​ഴ് സി​പി​എം അം​ഗ​ങ്ങ​ളും മൂ​ന്ന് സി​പി​ഐ​ക്കാ​രു​മാ​ണു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ന് മൂ​ന്നം​ഗ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​യ​പ്പോ​ഴും എ​ൽ​ഡി​എ​ഫി​നു ലീ​ഡ് ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് കൂ​ടി​യാ​ണ് സീ​ത​ത്തോ​ട്. 914 വോ​ട്ടി​ന്‍റെ ലീ​ഡ് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. യു​ഡി​എ​ഫി​ന് 3036, എ​ൽ​ഡി​എ​ഫ് 3950, എ​ൻ​ഡി​എ 2852 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്. കാ​ല​ങ്ങ​ളാ​യി സി​പി​എ​മ്മി​നു നി​ർ​ണാ​യ​ക ശ​ക്തി​യു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കോ​ന്നി. എ​ന്നാ​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൃ​ത്യ​മാ​യ ഒ​രു മു​ൻ​തൂ​ക്കം പാ​ർ​ട്ടി​ക്കു നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ സീ​ത​ത്തോ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​മാ​യി കാ​ട്ടു​മൃ​ഗ​ശ​ല്യ​വും പ​ട്ട​യ​പ്ര​ശ്ന​വു​മെ​ല്ലാം ക​ട​ന്നു​വ​രു​ന്നു​ണ്ട്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ കെ​ടു​തി അ​നു​ഭ​വി​ച്ച പ്ര​ദേ​ശ​മാ​ണി​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ളു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കാ​ത്ത​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് ച​ർ​ച്ച​ക​ൾ.‌